Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റഡോസ് സ്പു‌ട്‌നിക് വാക്‌സിന് റഷ്യയുടെ അനുമതി,ഫലപ്രാപ്‌തി 80 ശതമാനം

ഒറ്റഡോസ് സ്പു‌ട്‌നിക് വാക്‌സിന് റഷ്യയുടെ അനുമതി,ഫലപ്രാപ്‌തി 80 ശതമാനം
, വ്യാഴം, 6 മെയ് 2021 (20:41 IST)
കൊവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് V യുടെ ഒറ്റഡോസ് വകഭേദത്തിന് റഷ്യ അനുമതി നൽകി. സ്പുട്‌നിക് ലൈറ്റ് എന്നാണ് പുതിയ ഒറ്റഡോസ് വാക്‌സിന്റെ പേര്.
 
91.6 ശതമാനം ഫലപ്രാപ്തിയുള്ള സ്പുട്‌നിക് V യെ അപേക്ഷിച്ച് സ്പു‌ട്‌നിക് ലൈറ്റിന് ഫലപ്രാപ്‌തി കുറവാണ്. 79.4 ആണ് സ്പുട്നിക് ലൈറ്റിന്റെ ഫലപ്രാപ്‌തി.റഷ്യയില്‍ 2020 ഡിസംബര്‍ അഞ്ചു മുതല്‍ 2021 ഏപ്രില്‍ 15 വരെ നടന്ന വാക്‌സിനേഷനില്‍ സ്പുട്‌നിക് ലൈറ്റ് നല്‍കിയിരുന്നു.കുത്തിവെയ്‌പ് നല്‍കി 28 ദിവസത്തിനു ശേഷം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫലപ്രാപ്തിയെക്കുറിച്ചുള്ള നിഗമനത്തിലെത്തിയത്. അറുപതിലധികം രാജ്യങ്ങളിൽ വാക്‌സിൻ ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.
 
അതേസമയം യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി(ഇ.എം.എ.)യുടെയും അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷ(എഫ്.ഡി.എ.)യുടെയും അനുമതി .സ്പു‌ട്‌നിക് ലൈറ്റിന് ലഭിച്ചിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐബിഎം കേരളത്തിലേക്ക്, ഡെവലപ്പ്‌മെന്റ് സെന്ററിലേക്കുള്ള റിക്രൂട്ട്‌മെന്റ് ആരംഭിച്ചു