Publish Date: Fri, 03 Apr 2026 (08:33 IST)
Updated Date: Fri, 03 Apr 2026 (08:36 IST)
ലോകരാജ്യങ്ങള്‍ക്ക് ഹോര്‍മുസ് അടഞ്ഞുക്കിടക്കുമ്പോഴും റഷ്യന്‍ കപ്പലുകള്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ല. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ പ്രത്യേക ഉപദേശകന്‍ യൂറി ഉഷാകോവാണ് ഇക്കാര്യം പുറത്തുവിട്ടത്. റഷ്യന്‍ ഔദ്യോഗികമാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ കണക്കുകള്‍ പ്രകാരം രണ്ടായിരത്തോളം കപ്പലുകളാണ് പേര്‍ഷ്യന്‍ ഗള്‍ഫിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്.
അതേസമയം ഇറാന്‍, ചൈന, ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള ചുരുക്കം ചില കപ്പലുകള്‍ക്ക് നിലവില്‍ ഈ പാതയിലൂടെ കടന്നുപോകാന്‍ സാധിച്ചിട്ടുണ്ട്. ഇറാന്‍- റഷ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഉഷകോവിന്റെ പ്രസ്താവന പുറത്തുവരുന്നത്. ഗള്‍ഫ് മേഖലയില്‍ ഇറാനുമായുള്ള ശക്തമായ സൗഹൃദം റഷ്യയ്ക്ക് നേട്ടമായിരിക്കുകയാണ്.