ഉപരോധം മാറ്റാതെ യൂറോപ്പിലേക്കുള്ള പ്രകൃതിവാതകം എത്തിക്കുന്ന പൈപ്പില്‍ ലൈന്‍ ഉടനൊന്നും തുറക്കില്ലെന്ന് റഷ്യ. രാജ്യത്തെ ഒറ്റപ്പെടുത്തി ഉപരോധം കനപ്പിക്കുന്ന യൂറോപ്പിന് ഇനി വാതകം നല്‍കില്ലെന്ന് ക്രൈംലിന്‍ വക്താവ് ദിമിത്രി പെസ്‌കോപ്പ് അറിയിച്ചു. ഏറ്റവും വലിയ വാതക പൈപ്പ് ലൈന്‍ ആയ നോര്‍ഡ് സ്ട്രീം ഒന്ന് അറ്റകുറ്റപ്പണികള്‍ക്ക് എന്ന പേരിലാണ് അടച്ചിട്ടിരിക്കുന്നത്.
ഇതോടെ യൂറോപ്പില്‍ ഉടനീളം കനത്ത വാതക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. റഷ്യയുടെ നടപടിക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്. പ്രതിസന്ധി മൂലം യൂറോപ്പില്‍ ഒറ്റ ദിവസം കൊണ്ട് 30% വിലവര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.