Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉപരോധങ്ങള്‍ കൊണ്ട് റഷ്യന്‍ കറന്‍സിയുടെ മൂല്യം തകര്‍ന്നു; വന്‍ സാമ്പത്തിക പ്രതിസന്ധി

#RussiaUkraineCrisis #RussiaUkraine #UkraineBorder #Ukraine #Russia
ഉപരോധങ്ങള്‍ കൊണ്ട്് റഷ്യന്‍ കറന്‍സിയുടെ മൂല്യം തകര്‍ന്നു. റഷ്യന്‍ കറന്‍സിയായ റൂബിളിന്റെ മൂല്യമാണ് കുത്തനെ ഇടിഞ്ഞത്. ഇതോടെ റൂബിളിനെ ജനങ്ങള്‍ കൈയൊഴിയാനായി ഒരുങ്ങുകയാണ്. അതേസമയം രാജ്യത്തെ പൗരന്മാര്‍ വിദേശത്തേക്ക് പണം അയക്കരുതെന്ന് വ്‌ളാദിമിര്‍ പുടിന്‍ ഉത്തരവ് ഉത്തരവിട്ടിരിക്കുകയാണ്. 
 
പ്രതിസന്ധി നേരിടാന്‍ ഒരു ബില്യണ്‍ ഡോളര്‍ ചെലവിട്ടിരിക്കുകയാണ് റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക്. അതേസമയം യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കിയെ വധിക്കാന്‍ റഷ്യ കൂലിപ്പടയെ ഇറക്കിയതായി റിപ്പോര്‍ട്ട്. 400 കൂലിപ്പടയാളികളെ ഇതിനായി റഷ്യ നിയോഗിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. ഒരുമാസം മുന്‍പ് തന്നെ ഈ സംഘം യുക്രൈനില്‍ എത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനുപിന്നില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുടിന്റെ സുരക്ഷ വിഭാഗം ദ വാഗ്നര്‍ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കിയെ വധിക്കാന്‍ റഷ്യ കൂലിപ്പടയെ ഇറക്കിയതായി റിപ്പോര്‍ട്ട്