റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ എട്ടു ശ്രീലങ്കന്‍ കൂലിപ്പടയാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ പോലീസിന്റെ സിഐഡി വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദേശ തൊഴില്‍ ഏജന്‍സികള്‍ വഴിയാണ് ഇവര്‍ യുദ്ധത്തില്‍ പങ്കെടുത്തത്. വിദേശ തൊഴിലിന്റെ പേരില്‍ ഇവരെ തെറ്റിദ്ധരിപ്പിച്ച് യുദ്ധത്തിനറക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.
ഇവരില്‍ ആറ് പേര്‍ റഷ്യയിലാണ് മരിച്ചത്. രണ്ട് പേര്‍ യുക്രെയ്‌നിലും മരിച്ചു. ഇവരെ യുദ്ധത്തിനയച്ച റാക്കറ്റിനെ പിടികൂടാന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. നിരവധി പേര്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് ലഭിച്ച വിവരം.