Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടപെടരുത്, പ്രത്യാഘാതം വലുതായിരിക്കും; ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി റഷ്യ, യുദ്ധമുനമ്പില്‍ ലോകം

ഇടപെടരുത്, പ്രത്യാഘാതം വലുതായിരിക്കും; ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി റഷ്യ, യുദ്ധമുനമ്പില്‍ ലോകം
, വ്യാഴം, 24 ഫെബ്രുവരി 2022 (10:21 IST)
Russia Ukraine News Live Updates: യുദ്ധമുനമ്പില്‍ ലോകം. യുക്രൈന്‍-റഷ്യ സംഘര്‍ഷം മറ്റൊരു തലത്തിലേക്ക്. യുക്രൈന്‍ കീഴടക്കുകയല്ല യുക്രൈനെ നിരായുധീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുതിന്‍. യുക്രൈന്‍ ഇങ്ങോട്ട് ഭീഷണിയുടെ സ്വരമുയര്‍ത്തിയാല്‍ തിരിച്ചങ്ങോട്ടും അതിനേക്കാള്‍ കടുത്ത സ്വരത്തില്‍ മറുപടി കിട്ടുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. യുക്രൈനെതിരെ പ്രത്യേക സൈനിക നടപടിക്കൊരുങ്ങുന്ന വിവരം ടെലിവിഷനിലൂടെയാണ് പുതിന്‍ പ്രഖ്യാപിച്ചത്. രക്തച്ചൊരിച്ചിലിന് ഉത്തരവാദി യുക്രൈന്‍ ഭരണകൂടമാണെന്നും അദ്ദേഹം പറഞ്ഞു. ആയുധം താഴെവെച്ച് വീടുകളിലേക്ക് മടങ്ങിക്കോളാനാണ് യുക്രൈന്‍ സൈന്യത്തോട് പുതിന്റെ നിര്‍ദേശം. ലോക രാജ്യങ്ങള്‍ക്കും പുതിന്‍ താക്കീത് നല്‍കി. നിങ്ങള്‍ ഇടപെടുന്നപക്ഷം, നിങ്ങള്‍ ആരും ചരിത്രത്തില്‍ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത വിധത്തിലുള്ള പ്രത്യാഘാതം നേരിടേണ്ടിവരും. വിഷയത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും മറ്റുള്ളവര്‍ താന്‍ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടെന്നാണ് കരുതുന്നതെന്നും പുതിന്‍ കൂട്ടിച്ചേര്‍ത്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റഷ്യ മിലിറ്ററി ഓപ്പറേഷന്‍ ആരംഭിച്ചു: ഇതില്‍ ഏതെങ്കിലും രാജ്യം ഇടപെട്ടാല്‍ അവര്‍ ഇതുവരെ നേരിടാത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് പുടിന്‍