Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരിച്ച് തങ്ങളും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ പലരാജ്യങ്ങള്‍ക്കും താങ്ങാനാകില്ലെന്ന് മുന്നറിയിപ്പുമായി റഷ്യ

തിരിച്ച് തങ്ങളും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ പലരാജ്യങ്ങള്‍ക്കും താങ്ങാനാകില്ലെന്ന് മുന്നറിയിപ്പുമായി റഷ്യ

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 10 മാര്‍ച്ച് 2022 (18:11 IST)
തിരിച്ച് തങ്ങളും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ പലരാജ്യങ്ങള്‍ക്കും താങ്ങാനാകില്ലെന്ന് മുന്നറിയിപ്പുമായി റഷ്യ. റഷ്യന്‍ ക്രൂഡ് ഓയിലും, പ്രകൃതിവാതകങ്ങളെയും ആശ്രയിച്ച് നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ കഴിയുന്നുണ്ട്. ഇവരെ ഉന്നം വച്ചാണ് റഷ്യയുടെ മുന്നറിയിപ്പ്. യൂറോപ്യന്‍ യൂണിയന്‍ റഷ്യക്കെതിരെയുള്ള ഉപരോധങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്. 14 റഷ്യന്‍ കോടീശ്വരന്‍മാര്‍ക്ക് പുതിയതായി യൂറോപ്യന്‍ യൂണിയന്‍ വിലക്ക് ഏര്‍പ്പെടുത്തി. റഷ്യയുടെ സഖ്യകക്ഷിയായ ബെലാറസിന്റെ കേന്ദ്രബാങ്കിന്റെ ഇടപാടുകളും യൂറോപ്യന്‍ യൂണിയന്‍ മരവിപ്പിച്ചിട്ടുണ്ട്. 
 
അതേസമയം ഇന്ത്യന്‍ കമ്പനികള്‍ റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കൊക്കക്കോളയും പെപ്‌സിയും റഷ്യയിലെ വില്‍പ്പന നിര്‍ത്തിവച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 1426 പേർക്ക് കൊവിഡ്, 2 മരണം