ബാല്‍ക്കണിയില്‍ ഉറക്കാന്‍ കിടത്തി; തണുത്തുമരവിച്ച് കുഞ്ഞ് മരിച്ചു
റഷ്യയുടെ കിഴക്കന്‍ നഗരമായ ഖബറോസ്‌കിയിലായിരുന്നു സംഭവം.
അതിശൈത്യത്തെ തുടര്‍ന്ന് ബാല്‍ക്കണിയില്‍ ഉറക്കാന്‍ കിടത്തിയ കുഞ്ഞ് മരിച്ചു. ഏഴുമാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരണപ്പെട്ടത്. റഷ്യയുടെ കിഴക്കന്‍ നഗരമായ ഖബറോസ്‌കിയിലായിരുന്നു സംഭവം.
ശുദ്ധവായു കിട്ടുന്ന സ്ഥലത്ത് ഉറക്കാന്‍ കിടത്തിയാല്‍ കുഞ്ഞുങ്ങള്‍ വേഗം ഉറങ്ങുമെന്ന തെറ്റിദ്ധാരണയിലാണ് ഇവര്‍ കുഞ്ഞിനെ ബാല്‍ക്കണിയില്‍ കിടത്തിയത്.
ഏകദേശം അഞ്ച് മണിക്കൂറോളം -7 ഡിഗ്രി താപനിലയുള്ള പ്രദേശത്ത് കുഞ്ഞ് ബാല്‍ക്കണിയില്‍ കിടന്നു. ഇതിനിടെ കുഞ്ഞിന് ഹൈപ്പോതെര്‍മിയ ഉണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്തു.