Select Your Language

Notifications

webdunia
webdunia
webdunia
webdunia

എണ്ണവില 25 ശതമാനം വരെ കുറച്ച് നൽകാമെന്ന് റഷ്യൻ കമ്പനികൾ, പ്രതികരണമറിയിക്കാതെ ഇന്ത്യ

എണ്ണവില 25 ശതമാനം വരെ കുറച്ച് നൽകാമെന്ന് റഷ്യൻ കമ്പനികൾ, പ്രതികരണമറിയിക്കാതെ ഇന്ത്യ
, ചൊവ്വ, 8 മാര്‍ച്ച് 2022 (14:30 IST)
യുക്രെയ്‌ൻ യുദ്ധത്തെ‌തുടർന്നുണ്ടായ ഉപരോധത്തിൽ വാണിജ്യ-വ്യവസായ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതോടെ ഇന്ത്യയ്ക്ക് എണ്ണവിലയില്‍ വലിയ ഇളവുകള്‍ വാഗ്ദാനംചെയ്ത് റഷ്യന്‍ എണ്ണക്കമ്പനികള്‍.
 
ബ്രെന്റ് ക്രൂഡ് വില 25 മുതൽ 27 ശതമാ‌നം വരെ കുറച്ച് ഇന്ത്യയ്ക്ക് അസംസ്‌കൃത എണ്ണ നൽകാമെന്നാണ് റഷ്യൻ കമ്പനികളുടെ വാഗ്‌ദാനം. റഷ്യൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള റോസ്‌നെഫ്‌റ്റാണ് കൂടുതൽ ഇളവ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.
 
അന്താരാഷ്ട്ര പേയ്‌മെന്റ് സംവിധാനമായ സ്വിഫ്‌റ്റ് റഷ്യൻ ബാങ്കുകൾക്ക് ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിൽ പണം കൈമാറ്റം വെല്ലിവിളിയാകുമെന്നതിനാൽ ഇന്ത്യ ഈ വാഗ്‌ദാനത്തിനോട് പ്രതികരിച്ചിട്ടില്ല. അത് മാത്ര‌മല്ല പടിഞ്ഞാറൻ രാജ്യങ്ങൾ റഷ്യയുമായുള്ള ഇന്ത്യൻ ഇടപാടിനോട് എതിർപ്പ് പ്രകടിപ്പിക്കും എന്നതിനാൽ വളരെ കരുതിയുള്ള തീരുമാനമാകും ഇന്ത്യ എടുക്കുക. 
 
റഷ്യയുമായി വ്യാപാര ഇടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രതവേണമെന്ന നിലപാടിലാണ് ഇന്ത്യന്‍ ബാങ്കുകള്‍. രൂപ-റൂബിള്‍ ഇടപാടിനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അന്തിമതീരുമാനമായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓപ്പറേഷന്‍ ഗംഗ: യുക്രൈനില്‍ നിന്ന് ഇതുവരെ രാജ്യത്ത് എത്തിച്ചത് 17,400 പേരെ