Select Your Language

Notifications

webdunia
webdunia
webdunia
webdunia

റഷ്യയുടെ സൈബര്‍ ആക്രണത്തില്‍പ്പെട്ട് ഹിലരിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും

ഹിലറിയേയും ഡെമോക്രാറ്റിക് പാർട്ടിയേയും ലക്ഷ്യമിട്ട് റഷ്യൻ സൈബർ ആക്രമണം

റഷ്യയുടെ സൈബര്‍ ആക്രണത്തില്‍പ്പെട്ട് ഹിലരിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും
വാഷിംഗ്ടണ്‍ , ശനി, 30 ജൂലൈ 2016 (15:27 IST)
യുഎസ് പ്രസിഡന്റ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെയും പാര്‍ട്ടിയെയും ലക്ഷ്യം വെച്ച് റഷ്യയുടെ സൈബര്‍ ആക്രമണം. ഹിലരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സംവിധാനങ്ങളും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളും ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളാണ് സംഭവത്തിന് പിന്നിലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ഡെമോക്രാറ്രിക് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് അപഗ്രഥനവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സൈബര്‍ ആക്രമത്തിലൂടെ ചോര്‍ത്തിയതെന്ന് പാര്‍ട്ടി വക്താക്കള്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന സംവിധാനത്തിലേക്കോ കടന്നു കയറാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചിട്ടില്ല. 
 
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടാന്‍ ശ്രമിക്കുന്നതായി നേരത്തെ മുതല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപണം ഉന്നയിച്ചിരുന്നു. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തുന്നതിനാണ് റഷ്യ ശ്രമിക്കുന്നതെന്നും ആരോപിക്കുന്നു. തന്റെ എതിരാളികളായ ഹിലരി ക്ലിന്റന്റെ ഇമെയിലുകള്‍ ഹാക്ക് ചെയ്യാന്‍ ട്രംപ് കഴിഞ്ഞ ദിവസം റഷ്യന്‍ ഇന്റലിജന്‍സിനെ കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. ഹിലരിയുടെ കാണാതായ 30,000 ഇമെയിലുകള്‍ കണ്ടെത്തുന്നതിനായിരുന്നു വെല്ലുവിളി. ഇതിനു പിന്നാലെയാണ് റഷ്യയുടെ സൈബര്‍ ആക്രമണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാധ്യമങ്ങളെ കോടതിയിൽനിന്ന് ആട്ടിയോടിക്കുക എന്നത് പിണറായി സർക്കാരിന്റെ രഹസ്യ അജണ്ടയാണ്: കുമ്മനം