Select Your Language

Notifications

webdunia
webdunia
webdunia
webdunia

യു‌ക്രെയ്‌ൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുകയാണെന്ന് റഷ്യൻ പ്രഖ്യാപനം

യു‌ക്രെയ്‌ൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുകയാണെന്ന് റഷ്യൻ പ്രഖ്യാപനം
, ബുധന്‍, 16 ഫെബ്രുവരി 2022 (14:20 IST)
യുക്രെയ്‌ൻ അതിർത്തിയോട് ചേർന്ന ക്രി‌മിയയിൽ സൈനിക അഭ്യാസം അവസാനിപ്പിച്ച് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിച്ച് റഷ്യ. യുക്രൈന്‍ അതിര്‍ത്തികളില്‍ നിന്ന് ഒരു വിഭാഗം സൈനികരെ അവരുടെ താവളങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം റഷ്യ പ്രഖ്യാപിച്ചിരുന്നു.
 
സൈനികര്‍ ക്യാമ്പുകളിലേക്ക് മടങ്ങുന്നതിന്റെ ദൃശ്യങ്ങൾ റഷ്യന്‍ ദേശീയ ചാനൽ പുറത്തുവിട്ടു. ടാങ്കുകളും പീരങ്കികളും അടക്കമുള്ള കവചിത വാഹനങ്ങൾ ക്രൈമിയയില്‍ നിന്ന് റെയില്‍ മാര്‍ഗം മാറ്റുന്നതായും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിലുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വസതിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റുചെയ്തു