നിരായുധനായ യുക്രൈന്‍ പൗരനെ വെടിവച്ചുകൊലപ്പെടുത്തിയതിന് റഷ്യന്‍ സൈനികന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. യുക്രൈന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഫെബ്രുവരി 28ന് ആണ് സംഭവം നടക്കുന്നത്. യചുപഖിവ്കയില്‍ അറുപത്തിരണ്ടുകാരനെയാണ് 21കാരനായ വാഡിം ഷിഷിമാരി വെടിവച്ചുകൊലപ്പെടുത്തിയത്. പ്രതി കുറ്റം സമ്മതിച്ച് ഖേദം കോടതിയില്‍ പ്രകടിപ്പിച്ചു. താന്‍ കൊലപ്പെടുപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞെങ്കിലും ഈ വാദത്തെ കോടതി വിശ്വാസത്തിലെടുത്തില്ല.