Select Your Language

Notifications

webdunia
webdunia
webdunia
webdunia

റഷ്യ-യുക്രൈന്‍ യുദ്ധം ഏഴാം മാസത്തിലേക്ക്; ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത് ആര്‍ക്ക്

റഷ്യ-യുക്രൈന്‍ യുദ്ധം ഏഴാം മാസത്തിലേക്ക്; ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത് ആര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍

, ശനി, 3 സെപ്‌റ്റംബര്‍ 2022 (17:31 IST)
റഷ്യന്‍ യുദ്ധം ഏഴാം മാസത്തിലേക്ക് കടക്കുകയാണ്. ഈ വര്‍ഷം ഫെബ്രുവരി 24 നാണ് റഷ്യന്‍ സേന യുക്രെയിന്‍ ആക്രമിച്ചത്. യുക്രൈന്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റഷ്യയ്ക്ക് മുന്നില്‍ കീഴടങ്ങും എന്നാണ് ലോകം കരുതിയിരുന്നത്. യുദ്ധം തുടങ്ങിയതിന് പിന്നാലെ യുക്രൈനിനുവേണ്ടി പിന്തുണയുമായി നിരവധി രാജ്യങ്ങളാണ് എത്തിയത്. അതേസമയം ഇപ്പോള്‍ മാസങ്ങളായി റഷ്യക്ക് ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകള്‍ യുക്രൈന്‍ പുറത്തുവിട്ടിരിക്കുകയാണ്. റഷ്യയ്ക്ക് 900ത്തിലധികം എലൈറ്റ് സൈനികരും 337 നാവികരും 144 എലൈറ്റ് പാരാ ട്രൂപ്പര്‍മാരും നഷ്ടമായതായി പറയുന്നു. കൂടാതെ കൊല്ലപ്പെട്ട സൈനികരുടെ കൂട്ടത്തില്‍ 67 കോംപാക്ട് പൈലറ്റുമാരും മരണപ്പെട്ടതായി പറയുന്നു. ഇവര്‍ക്ക് റഷ്യ 14 മില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് പരിശീലനം നല്‍കിയിരുന്നത്. 
 
യുദ്ധഭൂമിയില്‍ ഇതുവരെ റഷ്യയ്ക്ക് എണ്‍പതിനായിരം സൈനികരെയും നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം റഷ്യ പറയുന്നത് തങ്ങള്‍ക്ക് വെറും 1351 സൈനികരെ മാത്രമാണ് നഷ്ടപ്പെട്ടതെന്നാണ്. റഷ്യ യുദ്ധത്തിന് ഇറക്കിയ സൈനികരില്‍ ഏതാണ്ട് പകുതിയോളം പേരും യുദ്ധഭൂമിയില്‍ മരിച്ചു വീണതായാണ് കണക്കുകള്‍. യുദ്ധം തുടങ്ങുന്നതിനു മുമ്പ് റഷ്യ അതിര്‍ത്തിയില്‍ ഒരു ലക്ഷത്തി അമ്പതിനായിരത്തിനും ഒരു ലക്ഷത്തി തൊണ്ണൂറായിരത്തിനുമിടയില്‍ സൈനികരെയാണ് വിന്യസിച്ചിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യത