തെക്കന്‍ ലെബനനിലെ ഹിസ്ബുള്ള താവളങ്ങളില്‍ ഇസ്രായേല്‍ സേന നടത്തിയ തിരച്ചിലില്‍ അത്യാധുനിക റഷ്യന്‍ ആയുധങ്ങള്‍ കണ്ടെത്തിയതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 2006ലെ യു എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയപ്രകാരം ലെബനന്‍ സൈന്യത്തിന് മാത്രമെ ലിറ്റാനി നദിക്ക് തെക്ക് വശം ആയുധങ്ങള്‍ കൈവശം വെയ്ക്കാനുള്ള അവകാശമുള്ളുവെന്ന് ഫ്രഞ്ച് ദിനപത്രമായ ഫിഗാരോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നെതന്യാഹു ചൂണ്ടിക്കാട്ടി.
ഈ പ്രദേശത്ത് ഹിസ്ബുള്ള നൂറുകണക്കിന് തുരങ്കങ്ങള്‍ കുഴിക്കുകയും ആയുധങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. അവിടെ നിന്ന് അത്യാധുനികമായ റഷ്യന്‍ ആയുധങ്ങളും കണ്ടെത്തി. നെതന്യാഹുവിനെ ഉദ്ധരിച്ച് ഫ്രഞ്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഹിസ്ബുള്ളയുമായുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ലെബനനില്‍ ഇസ്രായേല്‍ നടത്തിയ റെയ്ഡുകളില്‍ റഷ്യന്‍, ചൈനീസ് ടാങ്ക് വിരുദ്ധ ആയുദ്ധങ്ങള്‍ കണ്ടെത്തിയതായി ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റും റിപ്പോര്‍ട്ട് ചെയ്യുന്നു.