Select Your Language

Notifications

webdunia
webdunia
webdunia
webdunia

റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ ആദ്യദിനം കൊല്ലപ്പെട്ടത് 137 പേര്‍

#RussiaUkraineCrisis #RussiaUkraine #UkraineBorder #Ukraine #Russia
റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ ആദ്യദിനം കൊല്ലപ്പെട്ടത് 137 പേര്‍. കൂടാതെ 316 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇത് ഔദ്യോഗിക കണക്ക് മാത്രമാണ്. കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 
യുക്രൈനിലെ ചെര്‍ണോബ് പിടിച്ചെടുത്തുകൊണ്ടാണ് ആദ്യദിന യുദ്ധം റഷ്യ അവസാനിപ്പിച്ചത്. ഇന്ത്യക്കാരുടെ രക്ഷാപ്രവര്‍ത്തനത്തിന് സ്ലോവാക്യ സഹകരിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പുതിന്റെ ലക്ഷ്യം സോവിയറ്റ് യൂണിയന്‍ പുനഃസ്ഥാപിക്കല്‍'