സദ്ദാം പറഞ്ഞത് വെളിപ്പെടുത്തി മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ രംഗത്ത് - ഞെട്ടിത്തരിച്ച് അമേരിക്ക
സദ്ദാം പറഞ്ഞത് സത്യമെന്ന് മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍; ഞെട്ടലോടെ അമേരിക്ക
ഏകാധിപത്യത്തിന്റെയും ക്രൂരതയുടെയും പര്യായമായ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈന്റെ ഭരണകാലത്തെ പ്രശംസിച്ച് മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ രംഗത്ത്. സഖ്യസേന പിടികൂടിയ ശേഷം സദ്ദാമിനെ ചോദ്യം ചെയ്‌തപ്പോഴുണ്ടായ അനുഭവങ്ങള്‍ ഉള്‍കൊള്ളിച്ച് ജോൺ നിക്‌സൺ എന്ന മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ പുസ്‌കമെഴുതിയിരുന്നു. അടുത്തമാസം പുറത്തുവരുന്ന പുസ്‌തകത്തെക്കുറിച്ചു ടൈംസ് മാഗസിൻ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്.
2003ലെ ഇറാഖ് യുദ്ധാനന്തരമുണ്ടാകാന്‍ പോകുന്ന അനന്തര ഫലങ്ങളും ഇന്നത്തെ മധ്യേഷ്യയിലെ പ്രശ്നങ്ങളെ മുൻകൂട്ടി സൂചിപ്പിക്കുകയായിരുന്നു അന്ന് സദ്ദം ചെയ്‌തതെന്ന് നിക്‍സണ്‍ പറയുന്നു. സാദ്ദാമിനെ ചോദ്യം ചെയ്യുന്നതിടെ അദ്ദേഹം ചില കാര്യങ്ങള്‍ പറഞ്ഞു. അന്നു സദ്ദാമിനോട് ഒരും ബഹുമാനവും തോന്നിയിരുന്നില്ലെന്നും നിക്‍സണ്‍ പറയുന്നു.
“ ഇറാഖ് ഭരിക്കാന്‍ അത്ര എളുപ്പമല്ല, അതിനാല്‍ നിങ്ങള്‍ ഇവിടെ പരാജയപ്പെടുമെന്ന് തീര്‍ച്ചയാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ പറയുന്നതെന്ന് ഞാന്‍ സദ്ദാമിനോട് ചോദിച്ചു, അപ്പോള്‍ ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു. നിങ്ങൾക്കു ഭാഷ അറിയില്ല, ചരിത്രം അറിയില്ല, മാത്രമല്ല, അറബ് നാടിന്റെ മനസ് എന്തെന്നും നിങ്ങൾക്കറിയില്ല - അതിനാലാണ് നിങ്ങള്‍ പരാജയപ്പെടുമെന്ന് ഞാന്‍ പറയുന്നതെന്നായിരുന്നു ” അന്ന് ചോദ്യം ചെയ്യലിനിടെ സദ്ദാം പറഞ്ഞതെന്ന് നിക്‍സണ്‍ വ്യക്തമാക്കുന്നു.
ഇന്നത്തെ ഇറാഖിന്റെ അവസ്ഥ കാണുമ്പോള്‍ സദ്ദാം ഹുസൈനെ പോലെ ശക്തനായ ഭരണാധികാരി വേണമെന്ന് തോന്നുന്നു. ഇറാഖ് അധിനിവേശത്തിന് ശേഷമാണ് വർഗീയവാദികൾ വെളിച്ചത്തു വന്നതും സിറിയ അടക്കമുള്ള രാജ്യങ്ങളെ വേട്ടയാടിയതും.
ഏകാധിപതിയും ക്രൂരനമായിരുന്നു സദ്ദാം ഭരണത്തില്‍ തുടർന്നിരുന്നെങ്കിൽ ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഇത്രയും ശക്തിപ്രാപിക്കില്ലായിരുന്നുവെന്നും നിക്‍സണ്‍ കൂട്ടിച്ചേര്‍ക്കുന്നു.
അന്നു സദ്ദാമിനോട് ഒരും ബഹുമാനവും തോന്നിയിരുന്നില്ല. എന്നാൽ ഇന്ന് ഇറാഖിന്റെ അവസ്ഥ കാണുമ്പോൾ അദ്ദേഹം എങ്ങനെയാണ് രാജ്യത്തെ നയിച്ചതെന്ന് ചിന്തിപ്പിക്കുന്നു. ജനങ്ങളെ യോജിച്ചുപോകാൻ പഠിപ്പിച്ചത് താനാണെന്ന് സദ്ദാം പറഞ്ഞിരുന്നുവെന്നും നിക്സൺ പറയുന്നു. സുന്നി വിഘടനവാദികളെയും ഷിയാ ഭൂരിപക്ഷമുള്ള ഇറാഖിനെയും ഭരിക്കാൻ സദ്ദാമിനെ പോലെ ശക്തനായ ഒരു ഭരണാധികാരി ആവശ്യമാണെന്നാണ് എന്റെ നിഗമനമെന്നും അദ്ദേഹം പറയുന്നു.