അമേരിക്ക ഇട്ട അത്രയും ബോംബുകൾ മാത്രമാണ് തിരിച്ചും ഉപയോഗിച്ചത്, ഖത്തറല്ല ലക്ഷ്യം അമേരിക്കയായിരുന്നു: ഇറാൻ

അഭിറാം മനോഹർ
ചൊവ്വ, 24 ജൂണ്‍ 2025 (12:34 IST)
ഖത്തറിലെ അമേരിക്കന്‍ സൈനികതാവളത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഇറാന്‍. ഖത്തറല്ല ഇരാന്റെ ലക്ഷ്യമെന്നും അമേരിക്കയ്ക്കുള്ള തിരിച്ചടി മാത്രമാണ് നല്‍കിയതെന്നും ഇറാന്‍ വ്യക്തമാക്കി. ഖത്തറിലെ ജനവാസ മേഖലയില്‍ നിന്നും അകലെയുള്ള അമേരിക്കയുടെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയായിരുന്നു ഇന്നലെ ഇറാന്റെ മിസൈല്‍ ആക്രമണം. ഈ നടപടി സഹോദരതുല്യമായ രാജ്യമായ ഖത്തറിനും അവിടത്തെ ജനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നതല്ലെന്നും അമേരിക്കയ്ക്ക് നല്‍കിയ തിരിച്ചടി മാത്രമായിരുന്നു ലക്ഷ്യമെന്നും ഇറാന്‍ വ്യക്തമാക്കി.
 
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ഖത്തറുമായി ഊഷ്മളവും ചരിത്രപരവുമായ ബന്ധം നിലനിര്‍ത്തുന്നതിനും തുടരുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് ഇറാനിയന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ഖത്തറിലെ അല്‍ ഉദൗദ് സൈനിക താവളത്തില്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ മിസൈലുകളെല്ലാം തകര്‍ത്തതായി ഖത്തര്‍ വ്യക്തമാക്കി. അക്രമണത്തെ ഖത്തര്‍ അപലപിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യക്കാരോട് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഖത്തറിന് പുറമെ ഇറാഖിലെ യു എസ് സൈനികതാവളങ്ങള്‍ക്ക് നേരെയും ഇറാന്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

അടുത്ത ലേഖനം
Show comments