Publish Date: Fri, 01 May 2026 (09:50 IST)
Updated Date: Fri, 01 May 2026 (09:53 IST)
ഉപരോധം അംഗീകരിക്കാനാകില്ലെന്നും ഇറാന്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍. ഇറാനെതിരെ തുടരുന്ന നാവിക ഉപരോധം യുദ്ധം എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതിരോധത്തിനും സ്വാതന്ത്ര്യത്തിനുവേണ്ടി ഒരു രാജ്യത്തിന്റെ വില കൊടുക്കേണ്ടി വരുന്നുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
അതേസമയം ഉപരോധം കൊണ്ടൊന്നും ഇറാന്റെ എണ്ണ സമ്പത്തിനെ തകര്‍ക്കാന്‍ അമേരിക്കയ്ക്ക് പറ്റില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ ആണ് ഇകാര്യം പറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 140 ഡോളറായി ഉയരുമെന്നും പാര്‍ലമെന്റ് സ്പീക്കര്‍ പറഞ്ഞു. ഇറാനെ സാമ്പത്തികമായി തകര്‍ക്കാന്‍ ഹോര്‍മോസില്‍ ദീര്‍ഘകാല ഉപരോധത്തിനൊരുങ്ങിയിരിക്കുയാണ് അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരിട്ടുള്ള സൈനിക ആക്രമണങ്ങളെക്കാളും നീണ്ട ഉപരോധങ്ങള്‍ക്ക് ഇറാനെ തകര്‍ക്കാന്‍ സാധിക്കുമെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍.
ഇറാന്റെ എണ്ണ കയറ്റുമതിയില്‍ കുറവുണ്ടായതോടെ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. സംഭരണ കേന്ദ്രങ്ങള്‍ നിറയുന്നതോടെ എണ്ണ ഉല്‍പാദനം കുറയ്ക്കാന്‍ ഇറാന്‍ നിര്‍ബന്ധിതരാകും. ഇത് എണ്ണ വില്പനയെ ആശ്രയിച്ച് കഴിയുന്ന രാജ്യത്തിന്റെ വരുമാനത്തെ തകര്‍ക്കും.