Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ പേടി; സൗദി അറേബ്യ ഉംറ തീർത്ഥാടനം നിർത്തിവെച്ചു, കരിപ്പൂരിലെത്തിയ 400 പേർ മടങ്ങി

കൊറോണ പേടി; സൗദി അറേബ്യ ഉംറ തീർത്ഥാടനം നിർത്തിവെച്ചു, കരിപ്പൂരിലെത്തിയ 400 പേർ മടങ്ങി

അഭിറാം മനോഹർ

, വ്യാഴം, 27 ഫെബ്രുവരി 2020 (10:56 IST)
കൊറോണ ഭീതി ഗൾഫ് രാജ്യങ്ങളിൽ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യ ഉംറ തീർത്ഥാടനം നിർത്തിവെച്ചു.ഇറാനിലടക്കം കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് സൗദി ഉംറ തീർത്ഥാടനം താത്കാലികമായി നിർത്തിവെച്ചത്. ഇതിനെ തുടർന്ന് ഉംറ യാത്രക്കായി കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ 400ഓളം തീർത്ഥാടകരെ അധികൃതർ മടക്കിയയച്ചു. അതേസമയം യാത്രക്കാരെ തിരിച്ചയക്കുന്നത് സംബന്ധിച്ച് മുൻകൂട്ടി വിവരങ്ങൾ ലഭിച്ചിരുന്നില്ല എന്നാണ് സൂചന.
 
 ഗള്‍ഫ് മേഖലയില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സൗദിയുടെ തീരുമാനം. ഗള്‍ഫിലാകെ ഇതുവരെ 211 പേര്‍ക്ക് കൊറോണ ബാധയേറ്റതായാണ് വിവരം. ഇറാനിൽ നിന്നെത്തിയരോ അവരുമായി സമ്പർക്കം പുലർത്തിയവരോ ആണ് മദ്ധ്യപൂർവദേശത്തെ മറ്റ് രാജ്യങ്ങളിൽ രോഗികളായവരിൽ അധികവും എന്നാണ് റിപ്പോർട്ട്. ഇതോടെ ഇറാനുമായുള്ള ബന്ധം കുറയ്ക്കാനും ഇറാനിൽ നിന്നെത്തുന്നവരെ നിയന്ത്രിക്കാനുമുള്ള ശ്രമത്തിലുമാണ് മറ്റ് രാജ്യങ്ങൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡൽഹി കലാപത്തിൽ മരണം 28 ആയി, സംഭവത്തിൽ ദുഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ