Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗദിയില്‍ സ്‌ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ച വര്‍ഷം

സൗദിയില്‍ സ്‌ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ച വര്‍ഷം
, ഞായര്‍, 3 ജനുവരി 2016 (15:04 IST)
പുരുഷന്മാര്‍ക്കുമാത്രം വോട്ടവകാശമുണ്ടായിരുന്ന സൗദി അറേബ്യയില്‍ സ്‌ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയത് ഒരു ചരിത്രസംഭവമായിരുന്നു. വോട്ട് ചെയ്യാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും പുതിയ നിയമം സ്ത്രീകളെ അനുവാദം നല്‍കി. അന്തരിച്ച അബ്ദുള്ള രാജാവാണ് വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്ന തീരുമാനം കൈക്കൊണ്ടത്.

സൗദിയുടെ ചരിത്രത്തിലെ   മൂന്നാമത്തെ മാത്രം തെരഞ്ഞെടുപ്പാണ് ഡിസംബര്‍ പന്ത്രണ്ടിന് നടന്നത്. 2005 ലാണ് ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. പിന്നീട് 2011ലും. രണ്ടു തവണയും പുരുഷന്മാര്‍ക്ക് മാത്രമായിരുന്നു വോട്ടവകാശം. സൗദി അറേബ്യയിലെ 284 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കുളള തെരഞ്ഞെടുപ്പാണ് ചരിത്രത്തില്‍ ഇടം പിടിച്ചത്. 978 വനിതകളും 6000 പുരുഷന്മാരുമാണ് സ്ഥാനാര്‍ഥികളായി മത്സരിച്ചത്.

Share this Story:

Follow Webdunia malayalam