Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടലിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു, ഭീതിപരത്തി പുതിയ കണ്ടെത്തൽ

കടലിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു, ഭീതിപരത്തി പുതിയ കണ്ടെത്തൽ
, വ്യാഴം, 30 മെയ് 2019 (15:19 IST)
കാലാവസ്ഥാ വ്യതിയാനമാണ് ഇന്ന് ഭൂമി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. മനുഷ്യരാശിയെ തന്നെ ഇല്ലായ്മ ചെയ്തേക്കാവുന്ന തരത്തിലാണ് ഓരോ ദിവസവും കാലാവസ്ഥയിൽ പ്രത്യേക തരത്തിലുള്ള മാറ്റങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോഴിതാ കടലിന്റെ ജലനിരപ്പിൽ ക്രമാതീതമായ വർധനവുണ്ടാകുന്നതായി കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ നാഷ്ണൽ അക്കാദമി ഓഫ് സയൻസ് നടത്തിയ പഠനം.
 
പ്രതീക്ഷിച്ചതിലും ഇരട്ടി വേഗത്തിലാണ് കടലിൽ ജലനിരപ്പ് ഉയരുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കടൽ ജലനിരപ്പിൽ 98 സെന്റീമീറ്റർ മാത്രമേ വർധനവുണ്ടാകു എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നിലവിലെ സ്ഥിതി പ്രകാരം കടൽ ജലനിരപ്പ് ഇപ്പോഴുള്ളതിനേക്കാൾ രണ്ട് മീറ്റർ വരെ ഉയരും എന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. 1.79 മില്യൺ ചതുരശ്ര കിലോമീറ്റർ കര ഇതോടെ കടലിനടിയിലാകും. 
 
18 കോടിയോളം വരുന്ന ജനങ്ങളാണ് ഇതിൽ ബാധിക്കപ്പെടുക. ലോകത്തെ ഭക്ഷ്യ ഉത്പാദനത്തെയും ഇത് സാരമായി ബാധിക്കും. ന്യുയോർക്ക് ലണ്ടൻ ഷാങ്‌ഹായ് തുടങ്ങിയ നഗരങ്ങളുടെ നിലനിൽപ്പിന് തന്നെ ഇത് ഭീഷണിയാകും എന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ആഗോള താപനംമൂലം ആർട്ടിക് പ്രദേശങ്ങളിലെ മഞ്ഞുമലകൾ അതിവേഗം ഉരുകുന്നതാണ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. താപനില ഉയരുന്നത് കുറക്കാനുള്ള ശ്രമങ്ങൾ ഒന്നും ഇതേവരെ ഫലം കണ്ടിട്ടില്ല എന്നതും ആശങ്ക ഉയർത്തുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയവും സ്വത്ത് തര്‍ക്കവും; യുവതിയുടെ ബന്ധുക്കള്‍ കാമുകനായ അധ്യാപകനെ കുത്തിക്കൊന്നു!