കിടപ്പറയില്‍ കരുത്തുകാട്ടാന്‍ എന്ത് കഴിക്കണം; ആണും പെണ്ണും കൊതിക്കുന്നത്
ലൈംഗികശേഷി കൂട്ടാനും താൽപര്യം ജനിപ്പിക്കാനും ചില പ്രത്യേക ഭക്ഷണങ്ങൾക്കാകുമെന്ന നിരീക്ഷണത്തിലാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്
കുടുംബജീവിതത്തില്‍ ലൈംഗികബന്ധത്തിന് ഏറെ പ്രാധാന്യമുണ്ട്. കുട്ടികളുടെ ജനനത്തോടെ താല്‍പ്പര്യം കുറയുകയും പിന്നെ എല്ലാം ഒരു ചടങ്ങായി മാറുകയുമാണ്. പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തില്‍ ദൃഡതയുണ്ടെങ്കിലും ലൈംഗിക ജീവിതത്തില്‍ നിന്ന് പിന്നോക്കം പോകുന്നത് പതിവുകള്‍ ആവര്‍ത്തിച്ച് മടുക്കുബോഴും ഉത്തേജനം ലഭിക്കുന്നില്ല എന്ന തോന്നലും വേട്ടയാടുബോഴാണ്. എന്നാല്‍, ലൈംഗികശേഷി കൂട്ടാനും താൽപര്യം ജനിപ്പിക്കാനും ചില പ്രത്യേക ഭക്ഷണങ്ങൾക്കാകുമെന്ന നിരീക്ഷണത്തിലാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രണയത്തിലും ലൈംഗികബന്ധത്തിനും മൂഡ് നല്‍കുന്ന അമിനോ ആസിഡുകള്‍ ചോക്ലേറ്റുകളില്‍ ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. മീഡ് ബൂസ്റ്റേഴ്സ് ആയ സെററ്റോണിനും ഡൊപ്പമിനും (തലച്ചോറിലെ രാസവസ്തുക്കളാണിവ) ചോക്ലേറ്റിൽ ഉണ്ടെന്നും ഇവ നല്ല ഉന്മേഷം പകരുമെന്നുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
പൂവമ്പഴം മികച്ച ഉത്തേജനം നല്‍കുന്ന പഴവര്‍ഗമാണെന്നാണ് റിപ്പോര്‍ട്ട്. ധാരാളം പോഷകാംശവും വിറ്റമിനുകളും അടങ്ങുന്ന പൂവന്‍ പഴം ഉത്സാഹവും ആത്മവിശ്വാസവുമൊക്കെ വർധിപ്പിക്കുന്ന തരത്തിൽ തലച്ചോറിൽ പ്രവർത്തിക്കാൻ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നു. അതുപോലെ തന്നെ ഏത്തപ്പഴം കഴിക്കുന്നതും നല്ലതാണ്, ലിംഗത്തിന് ബലം വര്‍ദ്ധിപ്പിക്കുന്നതിനും ഉന്മേഷം പകരുന്നതിനും ഇത് സഹായിക്കും.
പൊട്ടസ്യം, ഫോസ്ഫറസ് കാത്സ്യം, വിറ്റമിൻ ഇ, ഫോളിക് ആസിഡ് ഇവകൊണ്ടു സമ്പുഷ്ടമായ ശതാവരി പുഴുങ്ങിക്കഴിച്ചാല്‍ ലൈംഗികബന്ധത്തിനും മൂഡ് നല്‍കും എന്നുമാണ് വിവരം. ഇളം പച്ചനിറമുള്ള, വണ്ണം കുറഞ്ഞ ശതാവരിത്തണ്ടുകളാണ് പങ്കാളികള്‍ കഴിക്കേണ്ടത്. ഷെൽഫിഷ് കഴിക്കുന്നത് ആണിന്റെയും പെണ്ണിന്റേയും ലൈംഗികാസക്തി വര്‍ദ്ധിപ്പിക്കുമെന്നും. ബൈവാൽവ് മൊളസ്ക്കുകൾ (മുത്തുച്ചിപ്പികൾ) സിങ്കിനാൽ സമ്പന്നമാണ്. സിങ്ക് ടെസ്റ്റോസ്റ്റോൺ ഹോർമോൺ ഉൽപാദനത്തിന് അനിവാര്യമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വെളുത്തുള്ളിയും മല്ലിയിലയും കൂടി ചതച്ചു വീഞ്ഞിൽ ചേർത്തു കഴിച്ചാൽ അത് നല്ല ഉത്തേജനം ലഭിക്കും. ലിംഗോദ്ധാരണത്തിനു തടസ്സം നിൽക്കുന്ന വാതാധക്യം വെളുത്തുള്ളി ഇല്ലാതാക്കുമെന്നും ലിംഗത്തിലേ രക്തധമനികളിലെ ബ്ലോക്കുകൾ നീക്കി ലിംഗോദ്ധാരണം സുഗമമാക്കാൻ വെളുത്തുള്ളി സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഏലക്കയും മികച്ച ഉത്തേജന മരുന്നുകളില്‍ ഒന്നാണെന്നും പറയുന്നു. കുങ്കുമപ്പൂവിന്റെ ഉണങ്ങിയ നാരുകൾ വിഷാദരോഗവും മൂഡു സംബന്ധച്ച പ്രശ്നങ്ങളും പരിഹരിക്കും. ഒലിവ് പഴം മുറിച്ചു വീഞ്ഞിലിട്ടു കുതിർത്തു കഴിക്കുന്നതു നല്ല ലൈംഗീകതയ്ക്ക് വഴിയൊരുക്കും.
നാഡികൾക്കു ശക്തിപകര്‍ന്ന് ഉത്തേജനം പകരാന്‍ പറ്റുന്ന ഒന്നാണ് സ്ട്രോബറി. വിറ്റമിൻ സിയുടെ കലവറയായ സ്ട്രോബറി
മധുവിധു ആനന്ദപ്രദമാക്കാൻ ഉപകരിക്കും. നവദമ്പതികൾക്ക് ഊര്‍ജം പകരാന്‍ സാധിക്കുന്ന ഒന്നാണ് തേന്‍. ഒരു ടീസ്പൂൺ തേൻ വെള്ളം ചേർത്തു കഴിച്ചാൽ ദുർമേദസ്സു കുറയും, ഗുഹ്യഭാഗത്തെ രക്തധമനികളിലെ തടസ്സങ്ങൾ നീങ്ങി ആ ഭാഗത്തു രക്തഓട്ടം കൂടുമെന്നും 2004 ൽ പ്രസിദ്ധീകരിച്ച ജേണൽ ഓഫ് മെഡിസിനൽ ഫൂഡ്സ് -ലെ പഠന റിപ്പോർട്ട് പറയുന്നു.