Select Your Language

Notifications

webdunia
webdunia
webdunia
webdunia

വസ്ത്രം മാറുന്നതിനിടെ എഴുത്തുകാരിയെ പീഡിപ്പിച്ചു; ട്രംപ് നഷ്ടപരിഹാരം നല്‍കേണ്ടത് 42 കോടി രൂപ

Donald trump

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 31 ഡിസം‌ബര്‍ 2024 (12:07 IST)
വസ്ത്രം മാറുന്നതിനിടെ എഴുത്തുകാരിയെ പീഡിപ്പിച്ച കേസില്‍ ട്രംപ് നഷ്ടപരിഹാരം നല്‍കേണ്ടത് 42 കോടി രൂപ. ലൈംഗിക അതിക്രമത്തിന് 17 കോടിയും മാനനഷ്ടത്തിന് 25 കോടി രൂപയുമാണ് കോടതി ട്രംപിന് വിധിച്ച ശിക്ഷ. എഴുത്തുകാരി ഇ- ജീന്‍ കരോള്‍ സമര്‍പ്പിച്ച ലൈംഗിക അതിക്രമ കേസിലാണ് പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നഷ്ടപരിഹാര ശിക്ഷ കോടതി വിധിച്ചത്.
 
എന്നാല്‍ ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ട്രംപിന്റെ വക്താവ് അറിയിച്ചിട്ടുണ്ട്. 1996 ല്‍ മാന്‍ഹട്ടനിലെ ആഡംബര വസ്ത്രശാലയില്‍ വസ്ത്രം മാറുന്നതിനിടെ മുറിയില്‍ വച്ചാണ് ട്രംപ് ബലാത്സംഗം ചെയ്തതെന്നാണ് എഴുത്തുകാരിയുടെ പരാതി. ഇവര്‍ക്ക് ഇപ്പോള്‍ 80 വയസ്സ് പ്രായമുണ്ട്. ഇത്രയും കാലം ട്രംപിനെ പേടിച്ചിട്ടാണ് ആരോപണം ഉന്നയിക്കാത്തതെന്ന് കരോള്‍ പറഞ്ഞു. 2019 ലാണ് ഇവര്‍ ആദ്യമായി ട്രംപിനെതിരെ ആരോപണം ഉന്നയിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിമിഷപ്രിയയുടെ വധശിക്ഷ സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; അനുമതി നല്‍കിയത് യെമന്‍ പ്രസിഡന്റ്