Publish Date: Thu, 22 Aug 2024 (18:29 IST)
Updated Date: Thu, 22 Aug 2024 (18:34 IST)
ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് ബംഗ്ലാദേശ് റദ്ദാക്കി. കൂടാതെ ഹസീനക്കൊപ്പം ഭരണകാലത്ത് ഉണ്ടായിരുന്ന എംപിമാര്‍ക്ക് നല്‍കിയിരുന്ന നയതന്ത്ര പാസ്‌പോര്‍ട്ടുകളും റദ്ദ് ചെയ്തു. ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ബംഗ്ലാദേശ് ആഭ്യന്തര വകുപ്പാണ് ഇത് അറിയിച്ചത്.
നയതന്ത്ര പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ചില രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ യാത്രകള്‍ നടത്താനും നിരവധി ആനുകൂല്യങ്ങള്‍ക്കും അവകാശമുണ്ട്. ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭത്തിനെ തുടര്‍ന്ന് രാജ്യം വിട്ട ഹസീന ഇന്ത്യയിലാണ് ഇപ്പോള്‍ ഉള്ളത്.