Webdunia - Bharat's app for daily news and videos

Install App

‘ഇവളെ കാണാൻ ആണുങ്ങളെ പോലെയുണ്ട്, ഒരു ആണിനും ഇവളോട് ആകർഷണം തോന്നില്ല‘, കൂട്ടബലാത്സംഗത്തിന്റെ തെളിവുകൾ മുന്നിലുണ്ടായിട്ടും പ്രതികളെ വിട്ടയക്കാൻ കോടതി കണ്ടെത്തിയ കാരണം ഇങ്ങനെ !

Webdunia
ചൊവ്വ, 12 മാര്‍ച്ച് 2019 (12:12 IST)
‘ഇവളെ കാണാൻ ആണുങ്ങളെ പോലെയുണ്ട്. ഒരു പുഷനും ഇവളോട് ആകർഷണം തോന്നില്ല. കുറ്റാരോപിതരായ ഇരുവരും ഇവളോട് യാതൊരു ആകർഷണവും തോന്നിയിട്ടില്ല എന്നാണ് വ്യക്തമാക്കിയിട്ടുള്ളത് അതിനാൽ ഇരുവരും കുറ്റക്കാരല്ല‘ ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വന്ന പോസ്റ്റോ, ചാനൽ ചർച്ചകളിലെ പ്രതികരണമോ അല്ല, കൂട്ടബലാത്സംഗത്തിന് ഇരയായ ഒരു പെൺകുട്ടി നൽകിയ പരാതിയിൽ ഇറ്റലിയിലെ കോടതി പുറപ്പെടുവിച്ച വിധിയിലെ പരാമർശമാണ്.
 
യുവതി പീഡനത്തിനിരയാക്കപ്പെട്ടതിന്റെ കൃത്യമായ തെളിവുകൾ കോടതിക്ക് മുന്നിലുള്ളപ്പോഴാണ് വനിതാ ജഡ്ജി കൂടി അംഗമായ ബെഞ്ചിന്റെ വിധി. 2015ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. രണ്ട് യുവാക്കൾ ചേർന്ന് യുവതിക്ക് മയക്കുമരുന്ന് നൽകിയ ശേഷം കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. മയക്കു മരുന്ന് നൽകിയതിന്റെയും പീഡനത്തിനിരയായതിന്റെയും തെളിവുകൾ കോടതിയിൽ ഇര സമർപ്പിച്ചിരുന്നു.
 
എന്നാൽ ഇതൊന്നും പരിഗണിക്കാതെ ഇരയുടെ ചിത്രം നോക്കികോണ്ടായിരുന്നു കോടതിയുടെ ക്രൂരമായ പരാമർശം. കേസിൽ പ്രതികളായിരുന്ന രണ്ട് യുവാക്കളെയും കോടതി കുറ്റ വിമുക്തരാക്കി. അതേസമയം വിധിക്കെതിരെ ഇറ്റലിയിൽ പ്രതിഷേധം ശക്തമാവുകയാണ്. വിധി വന്ന ഉടനെ തന്നെ 200ഓളം പേർ പ്രതിഷേധവുമായി കോടതി വളപ്പിലെത്തി. ഈ വിധി നൽകുന്ന സന്ദേശം ക്രൂരവും അപകടകരവുമാണെന്നും പ്രതികളെ വിട്ടയക്കുന്നതിന്  കോടതി അസംബന്ധമായ കാരണങ്ങൾ കണ്ടെത്തുകയായിരുന്നു എന്നും പ്രതിഷേധക്കാർ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് 18 ദിവസത്തിനുള്ളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയത് മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക്; 16644 പേരെ തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു

ആഗ്രയിലെ താജ്മഹലിന് മുകളിലൂടെ വിമാനങ്ങള്‍ പറക്കാത്തതിന് കാരണം എന്താണെന്നറിയാമോ

ഇന്ത്യയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളത് നാലു ശതമാനം പേര്‍ക്ക് മാത്രം; ഒന്നാം സ്ഥാനം കാനഡയ്ക്ക്!

പ്രകൃതിവിരുദ്ധ പീഡനം : 34 കാരന് 51 വർഷം കഠിനതടവ്

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കഴുത്തിലും ശരീരത്തിലുടനീളം നീല പാടുകള്‍

അടുത്ത ലേഖനം
Show comments