Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയിലില്‍ വെടിവയ്പ്; 14 മരണം

Shooting Attack at Prison
, തിങ്കള്‍, 2 ജനുവരി 2023 (08:53 IST)
മെക്‌സിക്കോയിലെ സ്യൂഡാസ്വാറസിലെ ജയിലില്‍ അക്രമിസംഘം നടത്തിയ വെടിവയ്പില്‍ 14 മരണം. ആയുധങ്ങളുമായി അതിക്രമിച്ചുകയറിയ സംഘമാണ് വെടിയുതിര്‍ത്തത്. 10 തടവുകാരും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. 
 
കൊടുംകുറ്റവാളികള്‍ ഉള്‍പ്പെടെ 24 തടവുകാര്‍ അക്രമങ്ങള്‍ക്കിടയില്‍ ഓടിപ്പോയി. മെക്‌സിക്കന്‍ സമയം രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കവചിത വാഹനങ്ങളിലാണ് ആയുധധാരികള്‍ എത്തിയത്. പൊലീസ് ഇവരെ പിന്തുടര്‍ന്നു. നാല് പേരെ കസ്റ്റഡിയിലെടുത്തു. ഒരു വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോട്ട് നിരോധനം: ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും