Webdunia - Bharat's app for daily news and videos

Install App

ലാബില്‍ നിര്‍മ്മിച്ച കോഴി ഇറച്ചി വിളമ്പി ചരിത്രം സൃഷ്ടിച്ച് സിംഗപ്പൂര്‍ റസ്റ്റോറന്റ്

ശ്രീനു എസ്
തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (21:28 IST)
ലാബില്‍ നിര്‍മ്മിച്ച കോഴി ഇറച്ചി വിളമ്പി ചരിത്രം സൃഷ്ടിച്ച് സിംഗപ്പൂര്‍ റസ്റ്റോറന്റ്. യുഎസ് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഈറ്റ് ജസ്റ്റ് ആണ് അവരുടെ ലാബില്‍ മൃഗങ്ങളെ ഒന്നും കൊല്ലാതെ തന്നെ സ്വാദിഷ്ടമായ മാംസം വികസിപ്പിച്ചെടുത്തത്. ഇങ്ങനെ വികസിപ്പിച്ചെടുത്ത മാംസം വില്‍ക്കാന്‍ സിംഗപ്പൂര്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയതോടെയാണ് ഈറ്റ് ജസ്റ്റ് അവരുടെ ആദ്യത്തെ വില്‍പ്പന സിംഗപ്പൂര്‍ റസ്റ്റോറന്റ് നടത്തിയത്. ഡിസംബര്‍ 19ന് വൈകിട്ടാണ് റസ്റ്റോറന്റ് അവരുടെ ആദ്യവില്‍പ്പന നടത്തിയത്. 
 
14ഉം 18ഉം വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥികളായിരുന്നു ആദ്യത്തെ ഡൈനര്‍മാര്‍. സിഎന്‍ബിസി മേക്ക് ഇറ്റ് അനുസരിച്ച് ഗുഡ് മീറ്റ് കള്‍ച്ചര്‍ഡ് ചിക്കന്റെ മൂന്ന് സാംപിളുകളാണ് ലഭ്യമാകുക. ബാവോ ബണ്‍,ഫിലോ പഫ് പേസ്ട്രി മേപ്പിള്‍ വാഫിള്‍ എന്നിവയാണ് മൂന്ന് സാംപിളുകള്‍. ഇതിന് 23 ഡോളര്‍ ആണു വില. 
  
യാതൊരുവിധ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാതെയും ഒരു മൃഗത്തിന്റെയും ആവാസവ്യവസ്ഥയെ നശിപ്പിക്കാതെയും ആണ് ഞങ്ങള്‍ ഇത്രയും സ്വാദിഷ്ടമായ ഇറച്ചി ഞങ്ങളുടെ ലാബില്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഈറ്റ് ജസ്റ്റ് സിഇഒ ജോഷ് ടെട്രിക്ക് മാധ്യമങ്ങളോട് പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിനും മൃഗസംരക്ഷണത്തിനും ഉള്ള പ്രാധാന്യം കൂടിവരുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള സംരംഭങ്ങള്‍ക്ക് കൂടുതല്‍  സ്വീകാര്യതയാണ് ലഭിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചി വിമാനത്താവളത്തിനു ചുറ്റും ഡ്രോണുകള്‍ പറത്തുന്നതിനും ലേസര്‍ രശ്മിക്കും നിരോധനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

എയര്‍ കണ്ടീഷനോ കുടിവെള്ളമോ ഇല്ല; 40 ഡിഗ്രി താപനിലയില്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍; എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ ഗുരുതരമായ ആരോപണം

പ്രളയ സാധ്യത: ഈ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പോര് കടുക്കുന്നു; ആയത്തുള്ള ഖമനേയിയും കുടുംബവും ബങ്കറിലേക്ക് മാറി

അടുത്ത ലേഖനം
Show comments