Publish Date: Mon, 21 Dec 2020 (19:32 IST)
Updated Date: Mon, 21 Dec 2020 (19:34 IST)
തിരുവനന്തപുരത്ത് ഇന്ന് 222 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 227 പേര്‍ രോഗമുക്തരായി. നിലവില്‍ 3,480 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ അഞ്ചുപേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം പാങ്ങോട് സ്വദേശിനി സൈബാബ ബീവി (64), മെഡിക്കല്‍ കോളേജ് സ്വദേശി ഒ. അബ്ദുള്‍ മജീദ് (84), കാട്ടായിക്കോണം സ്വദേശി രാമചന്ദ്രന്‍ നായര്‍ (68), പനക്കോട് സ്വദേശി ശങ്കു (62), കോട്ടക്കല്‍ സ്വദേശിനി ഷീല (49) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 155 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ അഞ്ചു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,473 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 23,104 പേര്‍ വീടുകളിലും 90 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,766 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.