Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹെൽപ്സിന്റെ സ്വപ്നം അവസാനിച്ചു, നീന്തൽ കുളത്തിൽ ആ കണ്ണുനീർ വീണു; വിശ്വസിക്കാനാകാതെ ആരാധകർ

ഫെല്‍പ്‌സിന് 23- ആം സ്വര്‍ണമില്ല

ഹെൽപ്സിന്റെ സ്വപ്നം അവസാനിച്ചു, നീന്തൽ കുളത്തിൽ ആ കണ്ണുനീർ വീണു; വിശ്വസിക്കാനാകാതെ ആരാധകർ
റിയോ ഡി ജെനയ്റൊ , ശനി, 13 ഓഗസ്റ്റ് 2016 (08:08 IST)
അമേരിക്കൻ ഇതിഹാസ നീന്തൽ താരം മൈക്കൽ ഹെൽപ്സിന്റെ ഒരു സ്വപ്നം തകർന്നടിഞ്ഞു. റിയോ ഒളിമ്പിക്സിൽ മത്സരിച്ച എല്ലാ ഇനങ്ങളിലും സ്വർണം നേടുക എന്നത് ഹെൽപ്സിന്റെ ആഗ്രഹമായിരുന്നു. എന്നാൽ സിംഗപൂരിന്റെ ജോസഫ് സ്‌കൂളിങ്ങാണ് താരത്തിന്റെ സ്വപ്നം തകർത്തത്. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസില്‍ 50.39 സെക്കന്‍ഡില്‍ ഒളിമ്പിക് റെക്കോഡോടെയാണ് ജോസഫ് സ്വര്‍ണം നേടിയത്. ഇതോടെ റിയോ ഒളിമ്പിക്‌സില്‍ അഞ്ചാം സ്വര്‍ണമെന്ന സ്വപ്നമാണ് തകർന്ന് തരിപ്പണമായിരിക്കുന്നത്.
 
ഒളിമ്പിക് റെക്കോഡോടെ ജോസഫ് സ്വർണം നേടിയപ്പോൾ 51. 14 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്യത് വെള്ളി മെഡല്‍ നേടാനെ ഹെൽപ്സിന് സാധിച്ചുള്ളു.  ഫെല്‍പ്‌സിനൊപ്പം  ദക്ഷിണാഫ്രികയുടെ ക്ലാസ് ലെയും ഹംഗറിയുടെ ചെക്ക് ലാസ്ലോയും ഫെല്‍പ്‌സിനൊപ്പം 51.14 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. ഈ വെള്ളി മെഡല്‍ നേട്ടതോടെ ഫെല്‍പ്‌സിന്റെ മെഡല്‍ നേട്ടം 27 ആയി. 22 സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും ഇതില്‍ ഉള്‍പ്പെടുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോക്സിങ്: പ്രതീക്ഷ നൽകി വികാസ് കൃഷ്ണ, ഒരു കളി ജയത്തിനപ്പുറം മെഡൽ