പ്രണയം പൂവണിഞ്ഞു, കാത്തിരിപ്പിനൊടുവിൽ സഹീറിനും റുഖിയക്കും വിവാഹം ; വേദി അഭയാർത്ഥി ക്യാമ്പ്
മാസങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ സഹീറിന്റേയും റുഖിയയുടേയും ജീവിതം സന്തോഷ നിമിഷങ്ങളിലേക്ക്. മൂന്ന് മാസത്തെ പ്രണയത്തിന് വേദിയായത് ഗ്രീസിലെ സിറിയൻ അഭയാർത്ഥി ക്യാമ്പ്. സാക്ഷികൾ അഭയാർത്ഥികളും. പരമ്പരാഗത സിറിയൻ ആചാരപ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം.

സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റും സിറിയൻ സൈന്യവും തമ്മിലുണ്ടായ കലാപത്തിൽ ജീവിതം കൈയിൽ പിടിച്ച് ഓടിയവരിൽ സഹീറും റുഖിയയും ഉണ്ടായിരുന്നു. ഗ്രീസിലെ സിറിയൻ അഭയാർത്ഥി ക്യാമ്പിൽ വെച്ച് പരിജയപ്പെടുകയും പിന്നീട് ഇരുവരും പ്രണയത്തിലാവുകയും ചെയ്യുകയായിരുന്നു.
അഭയാര്‍ത്ഥി ക്യാമ്പിലെ മറ്റ് അംഗങ്ങളുടെയും അമേരിക്കന്‍ സൈനികരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ നടത്തിയ വിവാഹത്തിന്റെ ആഹ്ലാദത്തിലാണ് ഇരുവരും. ഇരുവരുടെയും കുടുംബം സിറിയയിൽ ആണെങ്കിലും തിരികെ പോകാൻ രണ്ട് പേർക്കും താൽപ്പര്യമില്ലെന്നും സഹീറും റുഖിയയും പറയുന്നു.