Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഗരത്തെ വിഴുങ്ങി കാട്ടുതീ കത്തിപ്പടരുന്നു; ഒമ്പത് മരണം

ചിലിയിൽ നഗരത്തെ വിഴുങ്ങി കാട്ടുതീ കത്തിപ്പടരുന്നു

Chile forest fire
സാന്‍റിയാഗോ , വെള്ളി, 27 ജനുവരി 2017 (10:33 IST)
വൻ നാശംവിതച്ച് കത്തിപ്പടരുന്ന കാട്ടുതീയിൽ ഒമ്പതു മരണം. മധ്യചിലയിലാണ് തീ പടര്‍ന്നു പിടിക്കുന്നത്. നാലു അഗ്നിശമന സേനാംഗങ്ങളും രണ്ടു പോലീസുകാരുമുൾപ്പെടെ ഒമ്പതു പേരാണ് ഇതുവരെ മരിച്ചത്. സാന്‍റാ ഒളാഗ നഗരം ഏതാണ്ട് പൂർണമായും കത്തിയമർന്നു
 
ഇതുവരെ 160, 000 ഹെക്ടർ‌ വനമാണ് കത്തിയമർന്നത്. ഏകേദശം ആയിരത്തോളം വീടുകളും പോസ്റ്റോഫീസ് ഉൾപ്പെടെയുള്ള കെട്ടിടങ്ങളും കത്തിച്ചാമ്പലായി. അതിശക്തമായ കാറ്റ് വീശുന്നതിനാല്‍ മധ്യ, ദക്ഷിണ ചിലിയിലേക്കും തീപടരുകയാണ്. ഹെലികോപ്റ്ററുകളും ചെറു വിമാനങ്ങളും ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം നടക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍