കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മലേഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തുടനീളം ഒരുമാസത്തേക്ക് മലേഷ്യന്‍ രാജാവ് അല്‍ സുല്‍ത്താന്‍ അബ്ദുള്ളയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒരുമാസത്തിനുള്ളില്‍ കൊവിഡ് നിയന്ത്രണത്തിലായില്ലെങ്കില്‍ അടിയന്തരാവസ്ഥ വീണ്ടും നീട്ടിയേക്കും.
അതേസമയം സര്‍ക്കാരിനെ അധികാരത്തില്‍ നിര്‍ത്തുന്നതിനുവേണ്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നാണ് വിമര്‍ശകരുടെ ആരോപണം. പ്രധാനമന്ത്രി മുഹയ്ദ്ദീന്‍ യാസിനാണ് മലേഷ്യന്‍ രാജാവിനോട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ രാജ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം വന്നു.