Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് രോഗികളുമായി പാർട്ടികൾ, ആദ്യം രോഗബാധ സ്ഥിരീകരിയ്ക്കുന്നയാൾക്ക് സമ്മാനം, നാശത്തിലേക്കുള്ള പുതിയ വിനോദം !

കൊവിഡ് രോഗികളുമായി പാർട്ടികൾ, ആദ്യം രോഗബാധ സ്ഥിരീകരിയ്ക്കുന്നയാൾക്ക് സമ്മാനം, നാശത്തിലേക്കുള്ള പുതിയ വിനോദം !
, വെള്ളി, 3 ജൂലൈ 2020 (11:47 IST)
അലബാമ: ലോകം കൊവിഡിൽ നിന്നും മുക്തി നേടാൻ സർവ സന്നാഹങ്ങളും ഒരുക്കി പ്രയത്നിയ്ക്കുമ്പോൾ, രോഗവ്യാപനം വർധിപ്പിയ്ക്കുന്ന തരത്തിൽ അമേരിക്കയിലെ അലബാമയിൽ യുവാക്കളുടെ ക്രൂര വിനോദം. കൊവിഡ് ബാധിതരെ ക്ഷണിച്ചുവരുത്തി പാർട്ടികൾ സംഘടിപ്പിയ്ക്കുന്നതാണ് പുതിയ വിനോദം, കൊവിഡ് 19 പാർട്ടികൾ എന്നാണ് ഇവ അറിയപ്പെടുന്നത്. കൊവിഡ് രോഗികളുമായി പാർട്ടിയിൽ പങ്കെടുത്ത് ആദ്യം കൊവിഡ് സ്ഥിരീകരിയ്ക്കുന്നയാൾക്ക് സമ്മാനം നൽകുന്നതാണ് പാർട്ടി.
 
കൊവിഡ് രോഗിയെ ക്ഷണിച്ചുവരുത്തിയ പാർട്ടിയിൽ പങ്കെടുക്കുന്നാവർ അവിടെ വച്ചിരിയ്ക്കുന്ന പാത്രത്തിൽ ഇഷ്ടമുള്ള പണം നിക്ഷേപിയ്ക്കണം പാർട്ടിയിൽ പങ്കെടുത്തവരിൽ ആദ്യം രോഗം സ്ഥിരീകരിയ്ക്കുന്ന ആൾക്ക് ഈ പണം നൽകും. ഇതാണ് കൊവിഡ് പാർട്ടി. ആദ്യ കുപ്രചരണം ആണെന്ന് കരുതി എങ്കിലും പിന്നീടുള്ള അന്വേഷണത്തിലാണ് പാർട്ടികൾ നടക്കുന്നതായി കണ്ടെത്തിയത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിൽ, സന്ദർശനം മുൻകൂട്ടി പ്രഖ്യാപിയ്ക്കാതെ