Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുഎഇയിൽ ചൂടിന് ആശ്വാസമായി 'സുഹൈൽ' എത്തി, ഇനി ശൈത്യകാലത്തിലേക്ക്

യുഎഇയിൽ ചൂടിന് ആശ്വാസമായി 'സുഹൈൽ' എത്തി, ഇനി ശൈത്യകാലത്തിലേക്ക്
, വെള്ളി, 25 ഓഗസ്റ്റ് 2023 (14:56 IST)
യുഎഇയില്‍ ശൈത്യകാലത്തിന്റെ വരവറിയിച്ചുകൊണ്ട് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടു. വരും ദിവസങ്ങളില്‍ പകല്‍ സമയത്തിന്റെ ദരിഘ്യം 13 മണിക്കൂറില്‍ താഴെയാകാമെന്ന് യുഎഇ അസ്‌ട്രോണമി സെന്റര്‍ അറിയിച്ചു. അറബ് വിശ്വാസവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന നക്ഷത്രമാണ് സുഹൈല്‍. സുഹൈല്‍ നക്ഷത്രം തെളിയുന്നത് ചൂട് കുറയുന്നതിന്റെ സൂചനയായാണ് അറബ് ജനത കാണുന്നത്. കിഴക്കുപടിഞ്ഞാറന്‍ ചക്രവാളത്തിലാണ് സുഹൈല്‍ തെളിഞ്ഞത്.
 
സുഹൈല്‍ പ്രത്യക്ഷപ്പെട്ട് ഘട്ടം ഘട്ടമായാകും ചൂട് കുറയുക. സാധാരണരീതിയില്‍ സുഹൈല്‍ ഉദിച്ച് 40 ദിവസത്തിന് ശേഷം ശൈത്യകാലം ആരംഭിക്കും. ഇനിയുള്ള 2 മാസക്കാലം യുഎഇയില്‍ പകലിന്റെ ദൈര്‍ഘ്യം 13 മണിക്കൂറില്‍ താഴെയായിരിക്കും. ഒക്ടോബറോടെ രാവും പകലും തുല്യദൈര്‍ഘ്യത്തിലെത്തും. ഈ സമയങ്ങളില്‍ രാജ്യത്തെ താപനിലയിലും കുറവ് രേഖപ്പെടുത്തും. ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുന്ന ശൈത്യകാലം ഏപ്രില്‍ അവസാനം വരെ നീളുന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂര്‍ സര്‍വകലാശാല എംഎ ഇംഗ്ലീഷ് സിലബസില്‍ കെകെ ശൈലജയുടെ ആത്മകഥ: വിവാദം