സ്റ്റാര്‍ലൈനര്‍ ബഹിരാകാശ വാഹനത്തില്‍ വീണ്ടും ബഹിരാകാശത്തേക്ക് പറക്കുമെന്ന് സുനിതാ വില്യംസും ബുച്ച് വില്‍മോറും. 9 മാസത്തോളം നീണ്ട ബഹിരാകാശ ജീവിതത്തിന് ശേഷം തിരിച്ചെത്തിയത്തിയ ഇരുവരും ആദ്യമായി നടത്തിയ മാധ്യമസമ്മേളനത്തിലാണ് പ്രഖ്യാപനം. സ്റ്റാര്‍ലൈനര്‍ വളരെ കാര്യശേഷിയുള്ള ബഹിരാകാശ വാഹനമാണെന്നും ചില പോരായ്മകള്‍ പരിഹരിക്കാനുണ്ട്, അത് ഭാവിയിലെ ഗവേഷണങ്ങള്‍ക്ക് കരുത്ത് പകരുമെന്നും സുനിത വില്യംസ് പറഞ്ഞു.
286 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം കഴിഞ്ഞ 18നാണ് ഇരുവരും ഭൂമിയില്‍ തിരിച്ചെത്തിയത്. ഇതിന് ശേഷം ആദ്യമായാണ് ഇരുവരും മാധ്യമങ്ങളോട് സംസാരിക്കുന്നത്. ഏറെ നാളത്തെ ബഹിരാകാശവാസത്തിന് ശേഷം സാധാരണജീവിതത്തിലേക്ക് തിരിച്ചെത്താന്‍ നടത്തുന്ന ശ്രമങ്ങളെ പറ്റിയും ഇരുവരും സംസാരിച്ചു.
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും പ്രശ്‌നമുണ്ടാകാതിരിക്കാനായി ഒരു ദിവസം പോലും മുടങ്ങാതെ വ്യായാമം ചെയ്‌തെന്നും ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ശക്തനായി തോന്നിയത് ബഹിരാകാശ ജീവിതത്തിലായിരുന്നെന്നും വില്‍മോര്‍ വിശേഷിപ്പിച്ചു.