Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിറിയയിലെ മാനുഷിക ദുരന്തമോര്‍ത്ത് ലജ്ജിക്കുന്നുയെന്ന് യു എന്‍ പ്രതിനിധി സ്റ്റെഫാന്‍ ഒബ്രിയന്

സിറിയയിലെ മാനുഷിക ദുരന്തമോര്‍ത്ത് ലജ്ജിക്കുന്നുയെന്ന് യു എന്‍ പ്രതിനിധി സ്റ്റെഫാന്‍ ഒബ്രിയന്‍.

സിറിയയിലെ മാനുഷിക ദുരന്തമോര്‍ത്ത് ലജ്ജിക്കുന്നുയെന്ന് യു എന്‍ പ്രതിനിധി സ്റ്റെഫാന്‍ ഒബ്രിയന്
സിറിയ , ശനി, 30 ഏപ്രില്‍ 2016 (08:33 IST)
സിറിയയിലെ മാനുഷിക ദുരന്തമോര്‍ത്ത് ലജ്ജിക്കുന്നുയെന്ന് യു എന്‍ പ്രതിനിധി സ്റ്റെഫാന്‍ ഒബ്രിയന്‍. ഐക്യരാഷ്ട്രസഭയുടെ രക്ഷാകൌണ്‍സില്‍ യോഗത്തിനിടെയായിരുന്നു സ്റ്റെഫാന്‍ ഒബ്രിയാന്‍ സിറിയന്‍ വിഷയത്തിലെ നിലപാട് തുറന്നടിച്ചത്. രാജ്യത്തെ മാനുഷിക ദുരന്തം അവസാനിപ്പിക്കണമെന്നും വെടിനിറുത്തല്‍ കരാര്‍ പുനരുജ്ജീവിപ്പിക്കണമെന്നും അദ്ദേഹം ലോകരാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
 
യുദ്ധം അവസാനിപ്പിച്ച് രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുക എന്നതായിരുന്നു ജനീവ സമ്മേളനങ്ങളുടെ ലക്ഷ്യം. എന്നാല്‍ മരുന്നും അവശ്യസാധനങ്ങളുമുള്‍പ്പെടെ സഹായവിതരണം ബശ്ശാറുല്‍ അസദ് സര്‍ക്കാര്‍ തടസ്സപ്പെടുത്തി. ഇക്കാലയളവില്‍ ദശലക്ഷങ്ങളാണ് രാജ്യത്ത് നിന്നും കുടിയിറക്കപ്പെട്ടത്. ഇതിനൊക്കെ പ്രസിഡണ്ട് ബശ്ശാറുല്‍ അസദ് കണക്കുപറയേണ്ടി വരുമെന്നും സ്റ്റെഫാന്‍ മുന്നറിയിപ്പ് നല്‍കി. 
 
സിറിയയിലെ മാനുഷിക ദുരന്തമോര്‍ത്ത് ലജ്ജിക്കുന്നതായും വെടിനിറുത്തല്‍ കരാര്‍ പുനരുജ്ജീവിപ്പിക്കണമെന്നും യുഎന്‍ പ്രതിനിധികൂടിയായ സ്റ്റെഫാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അലപ്പോയിലെ ആശുപത്രിയില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഇരുന്നൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് പുറത്തുവന്ന സൂചന.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദിയുടെ വിദ്യാഭ്യാസ യോഗ്യതാ രേഖകൾ പുറത്തുവിടണം: കേന്ദ്ര വിവരാവകാശ കമ്മിഷൻ