Select Your Language

Notifications

webdunia
webdunia
webdunia
webdunia

താലിബാനെ പോലെയല്ല, സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടില്ലെന്ന് സിറിയയിലെ വിമതർ

Syrian crisis

അഭിറാം മനോഹർ

, ബുധന്‍, 11 ഡിസം‌ബര്‍ 2024 (14:24 IST)
Syrian crisis
രാജ്യത്തെ സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിന് മേലെ മതനിയമം അടിച്ചേല്‍പ്പിക്കില്ലെന്ന് സിറിയയിലെ വിമതര്‍. സിറിയയില്‍ ബഷര്‍ അല്‍ അസദിനെ ഭരണത്തില്‍ നിന്നും പുറത്താക്കിയ ശേഷമാണ് വിമതര്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്. സ്ത്രീകള്‍ക്ക് മതപരമായ വസ്ത്രധാരണം നിര്‍ബന്ധമാക്കില്ലെന്നും എല്ലാവരുടെയും വ്യക്തിസ്വാതന്ത്ര്യം ഉറപ്പ് വരുത്തണമെന്നും വിമതസേനയുടെ ജനറല്‍ കമാന്‍ഡര്‍ അറിയിച്ചു.
 
വ്യക്തികളുടെ അവകാശത്തോടുള്ള ബഹുമാനമാണ് പരിഷ്‌കൃത രാഷ്ട്രത്തെ കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനമെന്നും കമാന്‍ഡര്‍ പര്‍റഞ്ഞു. അസദിനെ അട്ടിമറിച്ച് സിറിയയില്‍ വിമതര്‍ അധികാരം പിടിച്ചെടുത്തതോടെ സിറിയയും താലിബാന്‍ പാതയിലാകുമോ എന്നാണ് ലോകം സംശയിച്ചത്. വിമത നേതാവായ അബു മുഹമ്മദ് അല്‍ ജുലാനി കടുത്ത ഇസ്ലാമിക യാഥാസ്ഥിതികനും അല്‍ ഖ്വയ്ദ, ഐ എസ് എന്നിവയുന്ധമുള്ളയാളുമായിരുന്നു. ഇതോടെയാണ് മതനിയമമാകും സിറിയയില്‍ ഉണ്ടാവുക എന്ന സംശയം ഉയര്‍ന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാളെ തീവ്രമഴയ്ക്ക് സാധ്യത, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ടിടങ്ങളിൽ യെല്ലോ അലർട്ട്