Webdunia - Bharat's app for daily news and videos

Install App

കാബൂളിന് 50 കിമീ അകലെയുള്ള ലോഗർ പ്രവിശ്യ പിടിച്ചെടുത്ത് താലിബാൻ, ഭീതിയിൽ അഫ്‌ഗാൻ ജനത

Webdunia
വെള്ളി, 13 ഓഗസ്റ്റ് 2021 (21:00 IST)
കാണ്ഡഹാറിന് പിന്നാലെ കാബൂളിന് തൊട്ടടുത്ത പ്രവിശ്യയായ ലോഗറും കീഴടക്കി താലിബാൻ ഭീകരർ. താലിബാൻ മുന്നേറ്റം നടത്തുന്ന സാഹചര്യത്തിൽ സമാധാനനീക്കങ്ങൾക്കായി നാറ്റോ നാളെ അംഗരാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ചു.
 
ഖാണ്ഡഹാർ പിടിച്ചെടുത്ത് മണിക്കൂറുകൾക്ക് ഉള്ളിൽ 3 തന്ത്രപ്രധാനപ്രവിശ്യകളാണ് താലിബാൻ പിടിയിലായത്. കാബൂളിന് 50 കിമീ മാത്രം അകലെയുള്ള ലോഗർ പ്രവിശ്യയും ഇതിൽ ഉൾപ്പെടുന്നു. ഇതോടെ അഫ്ഗാനിൽ ആകെയുള്ള 34 പ്രവിശ്യകളിൽ 18 പ്രവിശ്യകളും താലിബാൻ നിയന്ത്രണത്തിലായി.
 
അതേസമയം കൂടുതൽ സൈന്യത്തെ വിന്യസിച്ച് ചെറുത്തുനിൽപ്പ് തുടരുമെന്ന് അഫ്ഗാൻ സർക്കാർ വ്യക്താക്കി. എന്നാ‌ൽ പല മേഖലകളിലും കാര്യമായ ചെറുത്തുനിൽപ്പില്ലാതെയാണ് താലിബാൻ മുന്നേറുന്നത്. സംഘർഷമേഖലകളിലേക്ക് അമേരിക്കയും ബ്രിട്ടണും കൂടുതൽ സൈന്യത്തെ വിന്യസിച്ചു കഴിഞ്ഞു. അവരവരുടെ പൗരൻമാരെ തിരികെ കൊണ്ടുവരാനുള്ള ശ്രമം ഊർജിതമാക്കുകയാണ് ഇരുരാജ്യങ്ങളും.
 
ഇതിനിടെ യുദ്ധഭീതിയിൽ അഫ്ഗാനിൽ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 4 ലക്ഷം കടന്നുവെന്ന് യുഎൻ റിപ്പോർട്ട് ചെയ്യുന്നു. സംഘർഷം അവസാനിച്ചില്ലെങ്കിൽ വൻ ദുരന്തത്തിലേക്കാണ് നീങ്ങുന്നതെന്ന് യു എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നൽകി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Sachet App: ദുരന്തമുന്നറിയിപ്പുകള്‍ നല്‍കാന്‍ സചേത് ആപ്പ്; പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

India vs Pakistan: 'അവര്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു, പ്രതികാരം തുടരുന്നു'; ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

അടുത്ത ലേഖനം
Show comments