Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരാഴ്‌ചയ്ക്കുള്ളിൽ അഫ്‌ഗാനിസ്ഥാൻ പൂർണമായും പിടിച്ചെടുക്കുമെന്ന് താലിബാൻ

ഒരാഴ്‌ചയ്ക്കുള്ളിൽ അഫ്‌ഗാനിസ്ഥാൻ പൂർണമായും പിടിച്ചെടുക്കുമെന്ന് താലിബാൻ
, വെള്ളി, 13 ഓഗസ്റ്റ് 2021 (17:11 IST)
ഏഴ് ദിവസത്തിനുള്ളിൽ അഫ്‌ഗാനിസ്ഥാൻ പൂർണമായും പിടിച്ചെടുക്കുമെന്ന് തലിബാൻ. താലിബാൻ വക്താക്കളെ ഉദ്ധരിച്ച് സിഎന്‍എസ് ന്യൂസ്-18 ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വ്യാപകമായ അക്രമങ്ങളിൽ താത്‌പര്യമില്ലെന്നും രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ്യ ദൗത്യ സംഘങ്ങളേയും എന്‍ജിഒകളേയും ആക്രമിക്കില്ലെന്നും താലിബാന്‍ പ്രതിനിധി പറഞ്ഞതായി ചാനൽ  റിപ്പോര്‍ട്ട് ചെയ്തു. 
 
അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ താലിബാൻ പിടിച്ചെടുത്തതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കാണ്ഡഹാർ പിടിച്ചെടുത്തതായി താലിബാൻ പ്രഖ്യാപിച്ചത്.കാണ്ഡഹാര്‍ പൂര്‍ണമായും കീഴടക്കി. മുജാഹിദുകള്‍ നഗരത്തിലെ രക്തസാക്ഷി സ്‌ക്വയറിലെത്തി. എന്നായിരുന്നു ട്വീറ്റ്.
 
ഒരാഴ്ചയ്ക്കിടെ പ്രധാനപ്പെട്ട പതിനൊന്ന് പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാന്‍ നിയന്ത്രണത്തിലാക്കിയത്. നിലവില്‍ 34 പ്രവിശ്യാ തലസ്ഥാനങ്ങളില്‍ മൂന്നിലൊന്നും അതിർത്തികളിൽ 90 ശതമാനവും താലിബാന്റെ നിയന്ത്രണത്തിലാണ്.അതേസമയം രാജ്യത്തെ നിലവിലെ സ്ഥിതിഗതികളെ കുറിച്ച് വിശദീകരിക്കാനായി പ്രസിഡന്റ് അഷ്‌റഫ് ഘാനി ഇന്നോ നാളെയോ വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് വിവരം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വർക്ക് ഫ്രം ഹോം: ജീവനക്കാരെ നിരീക്ഷിക്കാൻ ക്യാമറകൾ സ്ഥാപിക്കുമെന്ന് ബിപിഒ കമ്പനി