Publish Date: Tue, 14 Dec 2021 (14:51 IST)
Updated Date: Tue, 14 Dec 2021 (14:54 IST)
എല്ലാ രാജ്യങ്ങളുമായി സൗഹൃദം ആഗ്രഹിക്കുന്നതായി താലിബാന്‍ അറിയിച്ചു. കൂടാതെ അമേരിക്കയുമായി ഒരു പ്രശ്‌നവും ഇല്ലെന്നും താലിബാന്‍ വിദേശകാര്യമന്ത്രി അമീര്‍ഖാന്‍ മുട്ടാഖി പറഞ്ഞു. അഫ്ഗാനില്‍ താലിബാന്‍ അധികാരത്തില്‍ വന്നതോടെ അഫ്ഗാന് ലഭിക്കേണ്ട 10 ബില്യണ്‍ ഡോളര്‍ ഫണ്ട് വിദേശ രാജ്യങ്ങള്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഇത് രാജ്യത്തെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതായും വിദേശകാര്യമന്ത്രി പറഞ്ഞു.