Webdunia - Bharat's app for daily news and videos

Install App

സ്ത്രീകൾ ഇനി വണ്ടിയോടിക്കണ്ട! പുതിയ നിർദേശവുമായി താലിബാൻ

Webdunia
വ്യാഴം, 5 മെയ് 2022 (20:06 IST)
അഫ്‌ഗാനിൽ സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് ന‌ൽകുന്നത് നിർത്തലാക്കി താലിബാൻ. കഴിഞ്ഞ വർഷം മുൻപ് വരെ അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിൽ സ്ത്രീകൾ ഡ്രൈവ് ചെയ്യുന്നത് ഒരു സ്ഥിരം കാഴ്‌ച്ചയായിരുന്നു. എന്നാൽ അഫ്‌ഗാനിലെ ഏറ്റവും പുരോഗമന നഗരമായ ഹെറാത്തിൽ പോലും സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് നിർത്താൻ ഡ്രൈവിംഗ് പരിശീലകരോട് താലിബാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
 
അമ്മമാർക്ക് ലഭിച്ചത് പോലുള്ള അവസരങ്ങൾ പുതിയ തലമുറയ്ക്ക് ലഭിക്കാതിരിക്കാൻ താലിബാൻ ശ്രമിക്കുന്നുവെന്നാണ് പുതിയ തലമുറയിലെ സ്ത്രീകൾ ഇതിനോട് പ്രതികരിക്കുന്നത്. അടുത്തിടെ ഇറങ്ങിയ മറ്റൊരു ഉത്തരവിൽ താലിബാൻ ഭരണകൂടം ആറാം ക്ലാസിന് മുകളിലുള്ള ക്ലാസ്സുകളിൽ പെൺകുട്ടികളെ വിലക്കിയിരുന്നു. 
 
കഴിഞ്ഞ വർഷം താലിബാൻ ഭരണമേറ്റെടുത്തപ്പോൾ 996-2001 കാലഘട്ടത്തിൽ അവർ കാട്ടിക്കൂട്ടിയ അതിക്രമങ്ങൾ ഇത്തവണ ആവർത്തിക്കില്ലെന്നാണ് ലോകത്തിനോട് പറഞ്ഞത്. തുടക്കത്തിൽ മൃതുസമീപനമാണ് പുലർത്തിയിരുന്നെങ്കിലും താലിബാന് കീഴിൽ സ്ത്രീകളുടെ ജീവിതം കൂടുത‌ൽ ദുസ്സഹമാവുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments