Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹിജാബ് അനിവാര്യമാണെന്ന വാദം മുസ്ലീം സ്ത്രീകളെ വീടുകളിൽ തളച്ചിടാൻ: ഗവർണർ

ഹിജാബ് അനിവാര്യമാണെന്ന വാദം മുസ്ലീം സ്ത്രീകളെ വീടുകളിൽ തളച്ചിടാൻ: ഗവർണർ
, ബുധന്‍, 9 മാര്‍ച്ച് 2022 (16:17 IST)
ഹിജാബ് ഇസ്ലാമിൽ അനിവാര്യമാണെന്ന വാദം മുസ്ലീം സ്ത്രീകളെ വീടുകളിൽ തളച്ചിടാനുള്ള ശ്രമമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരിമിതികളെ മറികടന്ന് സ്ത്രീകൾ സായുധസേനയിൽ വരെ എത്തിയിരിക്കുന്നു. ഹിജാബ് അനിവാര്യമാണെന്ന് പറയുന്നത് അവരോടുള്ള അനീതിയാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞു.
 
വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തം ഡ്രസ് കോഡ് നിശ്ച‌യിക്കുന്നത് കാലങ്ങളായി പതിവാണെന്നും മുസ്ലീം സ്ത്രീകൾക്കെതിരായ ഗൂഡാലോചനയാണ് ഇവിടെ നടക്കുന്നതെന്നും അവരുടെ വിദ്യാഭ്യാസം തടഞ്ഞ് തൊഴിൽ സ്വ‌പ്‌നങ്ങൾ തകർക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഗവർണർ പറഞ്ഞു.
 
മുമ്പുണ്ടായിരുന്ന സ്വാധീനം ഇപ്പോഴത്തെ സർക്കാരിൽ പ്രയോഗിക്കാനാവത്തതിൽ വിറളി പൂണ്ടവരാണ് ഹിജാബ് വിവാദത്തിന് പിന്നിലെന്നും ഗവർണർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊ‌ച്ചിയിൽ പ്രണയം നിരസിച്ച പെൺകുട്ടിയെ ഓട്ടോ ഇടിച്ച് കൊല്ലാൻ ശ്രമം: മൂന്ന് പേർ അറസ്റ്റിൽ