Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓസ്‌ട്രേലിയയിലെ ഭീകരാക്രമണം: മരണം 16 ആയി, ഭരണകൂടത്തെ വിമര്‍ശിച്ച് ഇസ്രയേല്‍ രംഗത്ത്

8 ദിവസം നീണ്ടുനില്‍ക്കുന്ന ഹനുക്ക എന്ന ജൂതരുടെ ആഘോഷത്തിലേക്ക് ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

Terror attack in Australia

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 15 ഡിസം‌ബര്‍ 2025 (09:15 IST)
ഓസ്‌ട്രേലിയയിലെ ഭീകരാക്രമണത്തില്‍ മരണം 16 ആയി. കൂടാതെ 40 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. ജൂതമത വിശ്വാസികളുടെ ആഘോഷങ്ങള്‍ക്കിടയാണ് ആക്രമണം ഉണ്ടായത്. സിഡ്‌നിയിലെ ബോണ്ടി ബീച്ചിലാണ് ആക്രമണം നടന്നത്. 8 ദിവസം നീണ്ടുനില്‍ക്കുന്ന ഹനുക്ക എന്ന ജൂതരുടെ ആഘോഷത്തിലേക്ക് ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
 
തോക്കു ധരിച്ചെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് 50 തവണ വെടിയുതിര്‍ത്തു. ഭീകരാക്രമണം ആണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഓസ്‌ട്രേലിയന്‍ ഭരണകൂടം മുന്നറിയിപ്പുകള്‍ അവഗണിച്ചെന്നാണ് ഇസ്രയേലിന്റെ കുറ്റപ്പെടുത്തല്‍. അക്രമികളില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാക്കിസ്ഥാന്‍കാരനായ നവീദ് അക്രമമാണ്. 24 വയസ് മാത്രമാണ് പ്രായം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ഹിന്ദു ഗ്രാമം, 700 വര്‍ഷമായി ഒരു കുറ്റകൃത്യവും നടന്നിട്ടില്ല: എന്നാല്‍ ഇത് ഇന്ത്യയിലില്ല!