Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലാലക്ക് നേരെ വെടിയുതിർത്ത താലിബാൻ തീവ്രവാദി മുല്ല സലഫുള്ള അമേരിക്കയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

മലാലക്ക് നേരെ വെടിയുതിർത്ത താലിബാൻ തീവ്രവാദി മുല്ല സലഫുള്ള അമേരിക്കയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
, വെള്ളി, 15 ജൂണ്‍ 2018 (15:10 IST)
ഇസ്ലാമബാദ്: അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ താലിബാൻ ഭീകരനായ മുല്ല സലഫുള്ള കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 2012 മലാല യൂസുഫ്സായിയെ കൊലപ്പെടുത്താനായി വെടിയുതിർത്തത് ഇയാൾ ആയിരുന്നു വ്യാഴാഴ്ച പാകിസ്ഥാൻ അതിർത്തിയിലെ അഫ്ഗാനിസ്ഥാൻ പ്രവശ്യയിൽ അമേരിക്കൻ ഭീകര വിരുദ്ധ സേന നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത് എന്ന് വോയിസ് ഓഫ് അമേരിക്ക റിപ്പോർട്ട് ചെയ്യുന്നു.
 
ആക്രമണത്തിൽ മറ്റു നാല് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവശ്യയിൽ ആക്രമണ നടത്തിയതായി അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സേനകളുടെ മേഥാവി ലെഫ്റ്റ്നെന്റ് കേണൽ മാർട്ടിൽ മെക്ഡൊണൽ പറഞ്ഞു. 
 
അമേരിക്കൻ സർക്കാർ തലക്ക് 50 ലക്ഷം ഡോളർ വിലയിട്ട തീവ്രവാദിയാണ് കൊല്ലപ്പെട്ടത് 2014ൽ 130 കുട്ടികളുടെ മരണത്തിനിടയാക്കിയ പാകിസ്ഥാനിലെ സൈനിക സ്കൂൾ ആക്രമണത്തിനു പിന്നിലും ഇയാൾ തന്നെയായിരുന്നു. എന്നാൽ താലിബാൻ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നിത്തല ഇതെന്തു ഭാവിച്ചാണ്? ഗണേഷ് കുമാറിന് കുരുക്കാകുമോ?