സൗദി - യെമന്‍ അതിര്‍ത്തിയിലെ ഷറൂറ ചെക്ക് പോയന്റിന് സമീപം ഭീകരാക്രമണം. ഏറ്റുമുട്ടലില്‍ അഞ്ച് തീവ്രവാദികളും നാല് സൈനികരും കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ട് തീവ്രവാദികള്‍ ചാവേറായി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. വെളളിയാഴ്ച ഉച്ചക്ക് നമസ്കാര സമയത്താണ് ഭീകരാക്രമണത്തിന് ശ്രമമുണ്ടായത്.
യെമനുമായി- സൗദി അറേബ്യ അതിര്‍ത്തി പങ്കിടുന്ന ഷറൂറക്ക് സമീപത്തുള്ള ചെക്ക് പോയിന്റിന് സമീപം വെളളിയാഴ്ച ഉച്ചക്ക് പട്രോള്‍ നടത്തുകയായിരുന്ന സൈനിക വാഹനത്തിന് നേരെ തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നു.
ചെക്പോസ്റ്റിന് നേരെ നടന്ന ആക്രമണമായല്ല മറിച്ച് രാജ്യത്തിന് നേരെയുണ്ടായ ആക്രമണമായാണ് തീവ്രവാദ നീക്കത്തെ കാണുന്നതെന്ന്സൗദി ആഭ്യന്തര മന്ത്രാലയം വക്താവ് കേണല്‍ മന്‍സൂര്‍ അല്‍ തുര്‍ത്തി അറിയിച്ചു.