ടെക്‌സസിലെ വെള്ളപ്പൊക്കം: മരണപ്പെട്ട 82 പേരില്‍ 28 പേരും കുട്ടികള്‍
വെള്ളപ്പൊക്കം ഇനിയും ഉണ്ടായേക്കാവുന്ന ആശങ്കകാരണം ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണ്.
ഞായറാഴ്ചയുണ്ടായ അമേരിക്കയിലെ ടെക്‌സസിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 82 ആയി. മരണപ്പെട്ടവരില്‍ 28 കുട്ടികളും ഉള്‍പ്പെടുന്നു. വെള്ളപ്പൊക്കം ഇനിയും ഉണ്ടായേക്കാവുന്ന ആശങ്കകാരണം ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണ്. ഒരു വേനല്‍ക്കാല ക്യാമ്പില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നുണ്ടെന്ന്് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പറഞ്ഞു.
ടെക്‌സാസിലെ വിവിധ ഭാഗങ്ങളിലായി 41 പേരെ കാണാതായതായും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളപ്പൊക്കത്തില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. വെള്ളിയാഴ്ച അദ്ദേഹം പ്രദേശം സന്ദര്‍ശിക്കുമെന്ന് പറഞ്ഞു. അതേസമയം വരും മണിക്കൂറുകളില്‍ കൂടുതല്‍ കൊടുങ്കാറ്റ് ടെക്‌സസില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ വെള്ളപ്പൊക്ക മരണസംഖ്യ ഇനിയും ഉയരുമെന്ന് ടെക്‌സസ് പബ്ലിക് സേഫ്റ്റി മേധാവി അറിയിച്ചു.
ട്രാവിസ് കൗണ്ടിലെ വെള്ളപ്പൊക്കത്തില്‍ വീടുകളും വാഹനങ്ങളും തകര്‍ന്ന് ആറു പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഏകദേശം 50 പേരെ ഇവിടെ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്.