Select Your Language

Notifications

webdunia
webdunia
webdunia
webdunia

നമ്മുടെ പ്രപഞ്ചത്തിന്റെ വിദൂര ദൃശ്യം; ഞെട്ടിച്ച് പുതിയ ചിത്രം

നമ്മുടെ പ്രപഞ്ചത്തിന്റെ വിദൂര ദൃശ്യം; ഞെട്ടിച്ച് പുതിയ ചിത്രം
, ചൊവ്വ, 12 ജൂലൈ 2022 (10:01 IST)
വിദൂര പ്രപഞ്ചത്തിന്റെ ആദ്യ കളര്‍ ചിത്രം പുറത്തുവിട്ട് നാസ. ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ് (JWST) വഴി പകര്‍ത്തിയ വിദൂര പ്രപഞ്ചത്തിന്റെ ആദ്യ കളര്‍ ചിത്രമാണ് ഇത്. 
 
വിദൂര ഗ്യാലക്‌സികള്‍, നെബുലകള്‍, വാതക ഭീമന്‍ ഗ്രഹം എന്നിയുടെ ഇതുവരെ കാണാത്ത തരത്തിലെ ചിത്രങ്ങളാണ് ഇതില്‍ ഉള്ളത്. ഇതുവരെ പകര്‍ത്തിയിട്ടുള്ളതില്‍ വച്ച് പ്രപഞ്ചത്തിന്റെ ഏറ്റവും വിദൂരമായ ചിത്രങ്ങളാകും ഇവ.

Click Here to Watch
 
കഴിഞ്ഞ ഡിസംബറില്‍ ഫ്രഞ്ച് ഗയാനയില്‍ നിന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഏരിയന്‍ 5 റോക്കറ്റിലാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പ് വിക്ഷേപിച്ചത്. 15 വര്‍ഷം കൊണ്ട് പ്രാവര്‍ത്തികമായ ഈ ഇന്‍ഫ്രാറെഡ് ടെലിസ്‌കോപ്പിന്റെ ചെലവ് ഏകദേശം 7.25 ബില്യണ്‍ പൗണ്ടാണ്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 13,615 പേര്‍ക്ക്; മരണം 20