പെണ്‍ വേഷം ധരിച്ച് മോഷണം; ഒടുവില്‍ അവര്‍ പിടിയിലായത് ഇങ്ങനെ !

പെണ്‍ വേഷം ധരിച്ച് മോഷണം; രണ്ടു പേര്‍ പിടിയില്‍

വ്യാഴം, 26 ഒക്‌ടോബര്‍ 2017 (15:13 IST)
ഇപ്പോള്‍ നവമാധ്യമങ്ങളിലെ ചൂടേറിയ വാര്‍ത്തയാണ് പെണ്‍ വേഷം ധരിച്ച് മോഷണം നടത്തിയ രണ്ടു പേര്‍ പിടിയിലായത്. നാട്ടുകാരെ മൊത്തം നടുക്കിയ ഈ സംഭവന്‍ നടന്നത് ഷാര്‍ജയിലാണ്. ഷാര്‍ജ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗമാണ് അല്‍താവൂനിലെ കെട്ടിടത്തില്‍ നിന്ന് 18 ലക്ഷം ദിര്‍ഹം കവര്‍ന്ന പ്രതികളെ പിടികുടിയത്
 
വ്യാജ താക്കോലുണ്ടാക്കി എത്തിയ ഇവര്‍ പ്രതികളിലൊരാളുടെ സഹപ്രവര്‍ത്തകന്റെ താമസ കേന്ദ്രത്തിലായിരുന്നു മോഷണം നടത്താന്‍ ശ്രമിച്ചത്. വ്യാജ താക്കോലുണ്ടാക്കി എത്തിയ പ്രതികളിലൊരാള്‍ ഫര്‍ദ് ധരിച്ചാണ് അകത്ത് കടന്നത്. രഹസ്യാന്വേഷണ വിഭാഗവും വിരലടയാള വിദഗ്ധരും നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതികളെ കണ്ടെത്തിയത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം യുവതി കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച സംഭവം; കുറ്റം ഏറ്റുപറഞ്ഞ് ഭര്‍ത്താവ് രംഗത്ത്