ഈ കള്ളന് പണവും ആഭരണങ്ങളും ഒന്നും വേണ്ട; മോഷ്ടിക്കുന്നത് വിവാഹ വസ്ത്രങ്ങൾ മാത്രം !

Webdunia
വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (12:21 IST)
പണമോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ ഒന്നും മോഷ്ടിക്കാതെ വിവാഹ വസ്ത്രങ്ങൾ മാത്രം മോഷ്ടിക്കുന്ന ഒരു കള്ളൻ എന്നു കേൾക്കുമ്പോൾ നമുക്ക് കൌതുകം മാത്രമാണ് തോന്നുക. ചൈനയിലാണ് ഈ സംഭവം നടന്നത് ഷാംഗ്ഹായി പ്രവശ്യയിലുള്ള ഒരു തുണിക്കടയിൽ നിന്നുമാണ് ദിനം‌പ്രതി വിവാഹ വസ്ത്രങ്ങൾ മാത്രം മോഷണം പോകുന്നത്. പണവും കമ്പ്യൂട്ടറുകളും മറ്റു വിപിടിപ്പുള്ള ഒന്നും മോഷണം പോവുന്നതുമില്ല.
 
സംഭവം നമുക്ക് കൌതുകമായി തോന്നുമെങ്കിലും സ്ഥിരമായി വിവാഹ വസ്ത്രങ്ങൾ മോഷണം പോകാൻ തുടങ്ങിയതോടെ കടയുടം പൊലീസിനെ വിവരമറിയിച്ചു. എന്നാൽ വിവാഹ വസ്ത്രം മാത്രം മോഷ്ടിക്കുന്ന കള്ളനെക്കുറിച്ച് പൊലീസിനും കൌതുകമാണ് തോന്നിയത്. ഒടുവിൽ തലവേദന പിടിപ്പിച്ച ആ കള്ളനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
50 കാരനായ ഗൂ എന്നയാളെ തന്ത്രപരമായി മോഷണത്തിനിടെ പൊലീസ് പിടികൂടി. ഭാര്യ ഉപേക്ഷിച്ച് പോയതിനാൽ തന്റെ ദാമ്പത്യ ജീവിതം അവസാനിച്ചു. വിവാഹ വസ്ത്രങ്ങൾ നിത്യവും കാണുമ്പോൾ താൻ വിവാഹിതനാകാൻ പോവുകയാണ് എന്ന തോന്നലുണ്ടാകും. ആ തോന്നൽ നിലനിർത്താനാണ് വിവാഹവസ്ത്രങ്ങൾ മോഷ്ടിച്ചത് എന്നാണ് പിടിയിലായ ഗൂ പൊലീസിനോട് പറഞ്ഞത്. 300 വിവാഹ വസ്ത്രങ്ങളാണ് ഉയാളുടെ വീട്ടിൽനിന്നും പൊലീസ് കണ്ടെത്തിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

അടുത്ത ലേഖനം
Show comments