ന്യൂയോർക്ക്: യു എസ് ഓപ്പൺ മത്സരത്തിനിടെ പരസ്യമായി വസ്ത്രം ഊരിയതിൽ താരത്തെനെതിരെയുള്ള അച്ചടക്ക നടപടിയിൽ വ്യാപക പ്രതിഷേധം. ഫ്രഞ്ച് വനിതാ താരം ആലിസി കോര്‍ണെക്കെതിരായ നടപടിയിലാണ് വനിത സംഘടനകൾ പ്രതിശേധമുഇയർത്തുന്നത്. സാമുഹ്യ മാധ്യമങ്ങളിലും നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
അലീസക്കെതിരായ അച്ചടക്ക നടപടി അംഗീകരിക്കാനാവില്ലെന്ന് വനിത ടെന്നിസ് അസോസിയേഷൻ വ്യക്തമാക്കി. അലീസ തെറ്റൊന്നും ചെയ്തിട്ടില്ല. കോർട്ടിൽ വച്ച് വസ്ത്രം മാറരുതെന്ന് നിയമമില്ലെന്നും അസോസിയേഷൻ പറഞ്ഞു. വനിതാ താരങ്ങളോടുള്ള വിവേചനം തുടരുകയാണ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ അഭിപ്രായം.
മത്സരത്തിന്റെ ഹാഫ് ടൈമിനു ശേഷം തിരിച്ചെത്തിയ താരം വസ്ത്രം തിരിച്ചാണ് ധരിച്ചിരിക്കുന്നത് എന്ന് മനസിലാക്കിയതോടെ വസ്ത്രം അഴിച്ച് നേരെയിടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ചെയര്‍ അംപയര്‍ താരത്തിന് മുന്നറിയിപ്പ് നൽകുകയായിരുന്നു.